“ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…”! ചുവന്ന കപ്പും പത്രവുമായി പിണറായിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ!

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ എന്നാണ് രാഹുലിന്റെ പരിഹാസം. കയ്യിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രവുമായാണ് രാഹുലിന്റെ പരിഹാസം.

പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

spot_img

Related news

അറസ്റ്റ് ഇന്നുണ്ടാകില്ല, ലക്ഷ്യം രേഖകൾ മാത്രം; വീണ വിജയൻ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്ത് ഇഡി!

മാസപ്പടി കേസിലെ ഇഡി നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ്...

“ഒന്നും അറിഞ്ഞിട്ടില്ല, ഇഡി സഹായം തേടിയിട്ടുമില്ല”; പിണറായിയുടെ വീട്ടിലെ റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല!

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും...

ഒടുവിൽ ആ കാത്തിരിപ്പിന് അറുതി; ഇരുമ്പഴിക്കുള്ളിലെ 20 വർഷങ്ങൾ കഴിഞ്ഞ് അബ്ദുൽ റഹീം വലിയ പെരുന്നാളിന് നാട്ടിലെത്തും!

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട്...

മാസപ്പടിക്കേസ്: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്; റിയാസിന്റെ വീട്ടിലും ഉദ്യോഗസ്ഥരെത്തി

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്...