കോട്ടക്കലിൽ വീണ്ടും കാൽപ്പന്താരവം; അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ലോഗോ പ്രകാശനം ചെയ്തു

17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. കോട്ടക്കൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ദീപ കുമാർ ആണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. “കളിയിലുമുണ്ട് കാര്യം” എന്ന സന്ദേശവുമായി എത്തുന്ന ടൂർണ്ണമെന്റ് ഏപ്രിൽ പകുതിയോടെ കോട്ടക്കലിൽ ആരംഭിക്കും.

ഫുട്ബോൾ ആവേശം സിരകളിലേറ്റുന്ന മലപ്പുറത്തിന്റെ മണ്ണിൽ അൽ അസ്ഹർ സംഘടിപ്പിക്കുന്ന 17-ാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. ടൂർണ്ണമെന്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശന ചടങ്ങിൽ അൽ അസ്ഹർ സെക്രട്ടറി നസീർ ബാബു, പ്രവർത്തക സമിതി അംഗങ്ങളായ റഫീക്ക് കല്ലൻ, മജീദ്, മുജീബ് എ.ടി, ബഷീർ രണ്ടത്താണി, പ്രദീപ് എന്നിവരും ഓർഗനൈസിംഗ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. 2026 ഏപ്രിൽ 16-നാണ് കോട്ടക്കൽ പുത്തൂർ ബൈപാസിൽ ടൂർണ്ണമെന്റിന് കിക്കോഫ് കുറിക്കുന്നത്. അഖിലേന്ത്യാ തലത്തിലുള്ള പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന പോരാട്ടത്തിന് പുത്തൂർ ബൈപാസ് വേദിയാകും. കോട്ടക്കലിന്റെ കായിക ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന അൽ അസ്ഹർ സെവൻസിനായി ഗാലറികൾ ഒരുങ്ങിക്കഴിഞ്ഞു.

spot_img

Related news

പൊന്നാനി ബീച്ചിലെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്, ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ഫാത്തിമ (22)...

യുവ എൻജിനീയർ മുനവ്വർ അന്തരിച്ചു; വിടവാങ്ങിയത് തിരൂർ ചെമ്പ്ര തൊട്ടിയിൽ കുടുംബാംഗം

തിരൂർ ചെമ്പ്ര തൊട്ടിയിൽ സ്വദേശി മുനവ്വർ (28) അന്തരിച്ചു. കിൻഫ്രയിൽ സോഫ്റ്റ്‌വെയർ...

കണ്ണീർ മായാതെ പാങ്ങ് സ്കൂൾ; പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്കിടയിൽ പുതിയ അധ്യാപകർ ചുമതലയേറ്റു

വാൽപ്പാറ അപകടത്തിൽ പ്രിയപ്പെട്ട അഞ്ച് അധ്യാപകരെ നഷ്ടപ്പെട്ട മലപ്പുറം പാങ്ങ് ജി.എൽ.പി...

​ഇ-ചാനൽ ഇംപാക്ട്: ആ തടിപ്പലക ഇനി വിശ്രമിക്കട്ടെ, ഷിഫിർ ഇനി പുത്തൻ ബോർഡിൽ പറക്കും!

വളാഞ്ചേരി: ഇല്ലായ്മകൾക്കിടയിലും തന്റെ സ്വപ്നങ്ങളെ മരപ്പലകയിൽ കൊത്തിയെടുത്ത ഒൻപതാം ക്ലാസുകാരൻ ഷിഫിറിന്...

മൂർഖന്റെ കടിയിൽ നിന്ന് പുതുജീവനിലേക്ക്; വണ്ടൂരിലെ പാമ്പ് സംരക്ഷകൻ ഫിറോസ് ബാബു സുഖം പ്രാപിക്കുന്നു

വണ്ടൂരിൽ പത്തടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ പാമ്പ് സംരക്ഷകൻ...