അമ്മയുടേത് സ്വാഭാവിക മരണം; കൊലപാതകമല്ല: പള്ളിത്തോട് സംഭവത്തിൽ വഴിത്തിരിവ്

ആലപ്പുഴ തുറവൂർ പള്ളിത്തോട് അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. രാധയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്ന് റിപ്പോർട്ടിൽ പരാമർശം. കസ്റ്റഡിയിലുള്ള മകൻ ഗിരീഷിനെ വിട്ടയയ്ക്കും. മരിച്ച നിലയിൽ കണ്ട രാധയെ മകൻ ഗിരീഷ് ആരുമറിയാതെ അടുക്കളയിൽ കുഴിച്ചിട്ടത് സംശയമുണ്ടാക്കിയിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയാണ് 75 വയസുകാരി രാധ മരിച്ചത്. വൈകുന്നേരം മകൻ തന്നെ അയൽവാസികളോട് മരണവിവരം പറഞ്ഞു. അടുക്കളയിൽ കുഴി എടുത്ത് താൻ തന്നെ മൃതദേഹം സംസ്കരിച്ചു എന്ന് കൂടി ഗിരീഷ് പറഞ്ഞതോടെ നാട്ടുകാർ ഞെട്ടി. തുടർന്ന് പൊലീസ് എത്തി വീട് ബന്ദവസിലാക്കി ഗിരീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ രാവിലെ മണ്ണ് നീക്കിയപ്പോൾ മൃതദേഹം ഇരുത്തി കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഗിരീഷിനൊപ്പം അമ്മ ഒറ്റക്കാണ് താമസം. സ്വഭാവദൂഷ്യം കാരണം ഭാര്യയും മക്കളും ഗിരീഷിനെ ഉപേക്ഷിച്ചു പോയിരുന്നു.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...