‘നൂറോളം കൗൺസിലർമാർ കേരളത്തിൽ ബിജെപിക്കുണ്ട്, തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു’: പ്രധാനമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്. തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന പൂർണ്ണ വിശ്വാസമമുണ്ടന്നും മോദി വ്യക്തമാക്കി. നിതിൻ നബിൻ ബിജെപി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നിതിൻ നബിൻ എല്ലാ ബിജെപി പ്രവർത്തകരുടേരേയും അധ്യക്ഷൻ, എന്റെയും അധ്യക്ഷൻ എന്ന് മോദി പറഞ്ഞു. ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിൽ താനേറെ അഭിമാനിക്കുന്നു. എളിമയിലൂടെ എല്ലാവരിലും ഇടംപിടിച്ച ആളാണ് നിതിൻ നബിൻ. ബിജെപി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയുടെ അന്തസ് വ്യക്തമാക്കുന്നു. ബിജെപിയിൽ മാത്രമേ ഒരു സാധാരണ പ്രവർത്തകൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുള്ളൂ. താനൊരു ബിജെപി പ്രവർത്തകൻ തന്റെ ബോസ് ആണ് നിതിൻ നബിൻ എന്നും മോദി വ്യക്തമാക്കി.

അടുത്ത 25 വർഷങ്ങൾ വളരെ പ്രധാനമാണ്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കേണ്ട കാലഘട്ടമാണിത്, അത് സംഭവിക്കാൻ വിധിക്കപ്പെട്ടതുമാണ്. ഈ നിർണായക കാലഘട്ടത്തിന്റെ തുടക്കത്തിൽ, നിതിൻ നബിൻ ബിജെപിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും. ഇന്ത്യയിൽ വലിയ സാമ്പത്തിക, സാമൂഹിക, സാങ്കേതിക പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച തലമുറയിൽ പെട്ടയാളാണ് അദ്ദേഹം. യുവത്വത്തിന്റെ ഊർജ്ജവും സംഘടനാ പ്രവർത്തനങ്ങളിൽ വിപുലമായ പരിചയവും നിതിനുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

spot_img

Related news

കേരളം പോളിംഗ് ബൂത്തിലേക്ക്; തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഏപ്രിൽ 9-ന്, ഫലം മെയ് 4-ന്

കേരളം ഉൾപ്പെടെയുള്ള അ‍ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ്...

ദേശീയപാതയിൽ യാത്ര ഇനി കുറച്ചുകൂടി ‘ചെലവേറിയതാകും’; ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു

ദില്ലി: ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി....

ക്യാനിലും ബാരലിലും ഇനി പെട്രോളില്ല! പമ്പുകൾക്ക് കർശന വിലക്കുമായി കേന്ദ്രം; ലംഘിച്ചാൽ കടുത്ത നടപടി

രാജ്യത്തെ പെട്രോൾ പമ്പുകളിൽ നിന്ന് വലിയ ക്യാനുകളിലും ബാരലുകളിലും ഇന്ധനം വിൽക്കുന്നത്...

ബിഹാറിനെ നടുക്കി പത്താം ക്ലാസുകാരിയുടെ കൊലപാതകം: കൂട്ടബലാത്സംഗത്തിന് ശേഷം കിണറ്റിലെറിഞ്ഞു കൊന്നു!

പാട്‌ന: ബിഹാറില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ് കൊന്നു....

താലി കെട്ടാൻ നിമിഷങ്ങൾ മാത്രം; വിവാഹമണ്ഡപത്തിൽ നിന്ന് വരനെ പൊക്കി പൊലീസ്, സ്റ്റേഷനിൽ കരഞ്ഞുപറഞ്ഞ് വധു!

ഭോപ്പാൽ: വിവാഹമണ്ഡപത്തിൽ നിന്നും ഗുണ്ടാനേതാവായ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മണിക്കൂറുകൾ കഴിഞ്ഞ്,...