ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു; തച്ചനാട്ടുകരയിൽ വിതുമ്പലടക്കാനാവാതെ നാട്

പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ (18) ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്. കഴിഞ്ഞ നാലാം തീയതി ഞായറാഴ്ചയായിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുഹമ്മദ് മുഹ്സിൻ രാത്രി 11.15 ഓടെയാണ് മരിച്ചത്. നാട്ടുകൽ ഐ.എൻ.ഐ.സി വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...