ഒറ്റ ദിവസം കൊണ്ട് കോടി; കടവന്ത്ര ഔട്ലെറ്റിൽ പുതുവർഷത്തലേന്ന് റെക്കോർഡ് മദ്യവില്പന

പുതുവർഷത്തലേന്ന് റെക്കോർഡ് മദ്യവില്പനയുമായി കൊച്ചി കടവന്ത്ര ബെവ്‌കോ ഔട്ലെറ്റ്. ഒരു കോടി രൂപയുടെ മദ്യവില്പനയാണ് ഡിസംബർ 31ന് കടവന്ത്ര ഔട്ലെറ്റിൽ നടന്നത്. 1,00,16,610 രൂപയുടെ മദ്യമാണ് കടവന്ത്ര ഔട്ലെറ്റിൽ നിന്ന് വിറ്റുപോയത്. രണ്ടാം സ്ഥാനത്തുള്ളത് കൊച്ചിയിലെ രവിപുരം ഔട്ലെട്ടാണ്. 95,08,670 രൂപയുടെ മദ്യമാണ് വിറ്റുപോയത്. 82,86,090 രൂപയുടെ മദ്യം വിറ്റുപോയ എടപ്പാൾ കുറ്റിപ്പാല ഔട്ലെട്ടാണ് മൂന്നാം സ്ഥാനത്ത്.

2024ലെ മദ്യവില്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2025ൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. 97.13 കോടി രൂപയുടെ മദ്യമാണ് 2024ലെ പുതുവർഷത്തലേന്ന് വിറ്റുപോയത്. എന്നാൽ, 2025ൽ അത് 105.78 കോടി രൂപയായി ഉയർന്നു. ഇന്ത്യൻ നിർമിത വിദേശമദ്യമായിരുന്നു വിറ്റുപോയത്. ബിയർ, വിദേശനിർമിത വിദേശ മദ്യം, വൈൻ, വിദേശനിർമിത വൈൻ എന്നിവരാണ് തൊട്ടുപിന്നിൽ. ക്രിസ്മസ് തലേന്നും കടവന്ത്ര ഔട്ലെറ്റിൽ വമ്പൻ വിൽപ്പനയാണ് ഉണ്ടായത്. 66.88 രൂപയുടെ മദ്യമാണ് വിറ്റുപോയത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്നു കടവന്ത്ര ഔട്ലെറ്റ്.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...