ജനവിധിയറിയാന്‍ നിമിഷങ്ങള്‍ മാത്രം; പോസ്റ്റല്‍ വോട്ട് എണ്ണുന്നു, ജയപ്രതീക്ഷയില്‍ മുന്നണികള്‍

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. നിർണായകമായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയൻ അറിയുക തിരുവനന്തപുരത്തിരുന്ന്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൊച്ചിയിലായിരിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിധിയറിയുക ലണ്ടനിൽ നിന്നായിരിക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8ന് ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകള്‍ 8.30ന് ലഭിച്ചു തുടങ്ങും. ആദ്യം പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. ൃലൗെഹെേ.ലരശ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ രാവിലെ 8 മുതല്‍ ഫലസൂചനകള്‍ അറിയാം.ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍. ആദ്യത്തെ 7 റൗണ്ടുകള്‍ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകള്‍ വരുന്നത്.ഈ ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ എല്‍ഡിഎഫ്,യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയഭാവി എന്താകുമെന്ന് വിലയിരുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി വി അന്‍വറിനും ഏറെ നിര്‍ണായകമാണ്. അന്‍വര്‍ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും.അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി വി അന്‍വര്‍ കരുതുന്നത്. കഴിഞ്ഞ തവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...