മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍

നടുക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരേ ആക്രമണം. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രന്‍, രാജ്കുമാര്‍, നാഗലിംഗം എന്നിവര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാരാണ് ആക്രമിച്ചത്.

മത്സ്യത്തൊഴിലാളികളുടെ വലയും ജിപിഎസ് ഉപകരണങ്ങളും മോഷ്ടിച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പരുക്കേറ്റ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം പതിവാണ്. സമാനമായ ആക്രമണം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.

spot_img

Related news

17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. കടലൂരിലെ സര്‍ക്കാര്‍...

ഉണക്കമീനില്‍ എംഡിഎംഎ; 24 കോടിയുടെ രാസലഹരിയുമായി 40കാരി പിടിയില്‍

ബെംഗളൂരു: പുറമേ നിന്ന് നോക്കിയാല്‍ ഹോട്ടലും ഗ്രോസറി കടയും അകത്ത് കോടികളുടെ...

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; ഫെഡറിലിസത്തെ തകര്‍ക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു....

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജീവനോടെ കോഴിയെ വിഴുങ്ങി; യുവാവിന് ദാരുണാന്ത്യം

ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം....