ഉണക്കമീനില്‍ എംഡിഎംഎ; 24 കോടിയുടെ രാസലഹരിയുമായി 40കാരി പിടിയില്‍

ബെംഗളൂരു: പുറമേ നിന്ന് നോക്കിയാല്‍ ഹോട്ടലും ഗ്രോസറി കടയും അകത്ത് കോടികളുടെ എംഡിഎംഎ ഇടപാട്. ബെംഗളൂരുവില്‍ വിസാ നിയമങ്ങള്‍ അടക്കം ലംഘിച്ച് രാസ ലഹരി വില്‍പന നടത്തിയിരുന്ന നൈജീരിയന്‍ യുവതി അറസ്റ്റില്‍. ബെംഗളൂരുവിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത് 24 കോടി രൂപയുടെ എംഡിഎംഎയും മറ്റ് രാസ ലഹരി വസ്തുക്കളും. വിതരണത്തിന് തയ്യാറാക്കിയ നിലയിലുള്ള ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. നൈജീരിയന്‍ യുവതിയില്‍ നിന്ന് 12 കിലോ എംഡിഎംഎയാണ് പിടികൂടിയത്. ചൊവ്വാഴ്ചയാണ് വലിയ രീതിയിലുള്ള ലഹരിമരുന്ന് ഇടപാട് പൊലീസ് കണ്ടെത്തിയത്.

റോസ്ലിം ഔള്‍ച്ചി എന്ന 40 കാരിയെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിലെ കിഴക്കന്‍ മേഖലയിലെ കെ ആര്‍ പുരം ഭാഗത്തെ ഹോട്ടലില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. അഞ്ച് വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് റോസ്ലിം എത്തിയത്. വിസ കാലാവധി കഴിഞ്ഞ ശേഷവും ഇവര്‍ ഇന്ത്യയില്‍ തങ്ങുകയായിരുന്നു. മുംബൈയില്‍ നിന്ന് എത്തിയ മറ്റൊരു നൈജീരിയന്‍ യുവതിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ തന്നെ എംഡിഎംഎ ആവശ്യക്കാരായി 40കാരിയെ സമീപിക്കുകയായിരുന്നു. 40 കാരിയെ കെ ആര്‍ പുരയിലെ ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ട ശേഷം വിശ്വാസം തോന്നിയ യുവതി പൊലീസുകാരനെ ഹോട്ടലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെയെത്തി ഇടപാട് നടത്തുന്നതിനിടെ ഇവരെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. വിവിധ പേരുകളിലായി വാങ്ങിക്കൂട്ടിയ 70 സിം കാര്‍ഡുകളാണ് 40 കാരിയില്‍ നിന്ന് കണ്ടെത്തിയത്. ടിസി പല്യയിലെ ഇവരുടെ വസതിയിലായിരുന്നു ലഹരി മരുന്ന് ശേഖരിച്ച് വച്ചിരുന്നത്.

മുംബൈയില്‍ നിന്ന് എത്തിയ നൈജീരിയന്‍ സ്വദേശിയായ യുവതിയില്‍ നിന്നാണ് ലഹരിമരുന്ന് ഇടപാട് സംബന്ധിയായ സൂചന പൊലീസിന് ലഭിക്കുന്നത്. ബെംഗളൂരുവില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്. എംഡിഎംഎയ്ക്ക് ഒപ്പം കഞ്ചാവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥികളും, വിദേശ പൗരന്മാരും, സ്വകാര്യ കമ്പനി ജീവനക്കാര്‍ അടക്കമുള്ളവര്‍ ഇവരുടെ സ്ഥിരം കസ്റ്റമര്‍മാര്‍ ആയിരുന്നുവെന്നാണ് പൊലീസ് വിശദമാക്കിയത്. ശീതീകരിച്ച മത്സ്യ പാക്കറ്റുകളിലും ഉണക്ക മീനുകളിലുമായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

189 കിലോ കഞ്ചാവാണ് ബെംഗളൂരുവില്‍ നിന്ന് മാത്രം നാല് വ്യത്യസ്ത സംഭവങ്ങളില്‍ നിന്നായി പൊലീസ് കണ്ടെത്തിയത്. വിപണയില്‍ 1.21 കോടി വില വരുന്ന കഞ്ചാവുമായി 11 പേരാണ് അറസ്റ്റിലായത്.

spot_img

Related news

മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍

നടുക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരേ ആക്രമണം. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രന്‍, രാജ്കുമാര്‍, നാഗലിംഗം...

17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. കടലൂരിലെ സര്‍ക്കാര്‍...

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; ഫെഡറിലിസത്തെ തകര്‍ക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു....

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജീവനോടെ കോഴിയെ വിഴുങ്ങി; യുവാവിന് ദാരുണാന്ത്യം

ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം....