കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യന്‍ ആരോഗ്യ മന്ത്രാലയം; 2025 ല്‍ സൗജന്യ വിതരണം

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം. കാന്‍സറിനെതിരെ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2025 ആദ്യം തന്നെ വാക്സിന്‍ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഉടന്‍ കാന്‍സര്‍ വാക്‌സിനുകള്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു.

വാക്സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് പറഞ്ഞു. വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാതെ, കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായാണ് ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്റെ പേര് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. റഷ്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ട്.

ആധുനിക സങ്കേതികവിദ്യയുടെ ഉപയോഗത്തോടെ വാക്‌സിനുകളുടെ രൂപഘടന കണ്ടെത്തുന്നതിനുള്ള നീണ്ട പ്രക്രിയ ഒരു മണിക്കൂറില്‍ താഴെയായി ചുരുങ്ങിയെന്നും റഷ്യന്‍ വാക്‌സിന്‍ പദ്ധതികളുടെ മേധാവി അറിയിച്ചു. വാക്‌സിനുകളുടെയും അതിലെ എംആര്‍എന്‍എകളുടെ ഘടന നിശ്ചയിക്കുന്ന സങ്കീര്‍ണമായ പ്രക്രിയ Ai യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂറല്‍ നെറ്റ്‌വര്‍ക്ക് കംപ്യൂട്ടിങ് വഴി അര മണിക്കൂര്‍ മുതല്‍ പരമാവധി ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാകുന്ന തരത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞുവെന്നാണ് വാക്‌സിന്‍ മേധാവി വ്യക്തമാക്കുന്നത്.

spot_img

Related news

30ലധികം പേര്‍ക്ക് രോഗ ലക്ഷണം, 2 പേരുടെ നില ഗുരുതരം; മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശങ്ക. നഗരത്തിലെ വിവിധ...

World AIDS Day 2024: എയ്ഡ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. സമൂഹത്തില്‍ എയിഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതിരിക്കാനും...

ഇന്ന് ദേശീയ അര്‍ബുദ പ്രതിരോധദിനം; നേരത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കാം

ഇന്ന് ദേശീയ അര്‍ബുദപ്രതിരോധദിനം. ജനങ്ങളില്‍ അര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

ഭക്ഷ്യവിഷബാധ; എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടല്‍ അടപ്പിച്ചു, ആര്‍ടിഒയും മകനും ചികിത്സ തേടി

കൊച്ചി എറണാകുളം ആര്‍.ടി.ഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവര്‍ ഭക്ഷണം കഴിച്ച...

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും...