ഹജ്ജ്: യാത്രക്കാരുമായി ആദ്യ വിമാനം ശനിയാഴ്ച പുറപ്പെടും

നെടുമ്പാശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് സര്‍ക്കാര്‍ മുഖേന പുറപ്പെടുന്ന തീര്‍ഥാടകരുമായി ഇന്ത്യയില്‍നിന്നുള്ള ആദ്യ വിമാനം 377 യാത്രക്കാരുമായി ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ്കാര്യ മന്ത്രി വി അബ്ദുറഹ്മാന്‍ ഫ്‌ലാഗ് ഓഫ് നടത്തും. കേരളത്തില്‍നിന്നുള്ള 5758 (പുരുഷന്മാര്‍ 2056, സ്ത്രീകള്‍ 3702) തീര്‍ഥാടകര്‍ക്കുപുറമെ തമിഴ്‌നാട്, ലക്ഷദ്വീപ്, ആന്‍ഡമാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള 1989 തീര്‍ഥാടകരും കൊച്ചിയില്‍നിന്നാണ് യാത്രയാകുന്നത്.

ജൂണ്‍ നാലുമുതല്‍ 16 വരെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ ചെയ്ത 20 വിമാനങ്ങളിലായാണ് തീര്‍ഥാടകരുടെ യാത്ര. ഓരോ വിമാനത്തിലും 377 തീര്‍ഥാടകരുണ്ടാകും. ആദ്യ വിമാനത്തില്‍ പുറപ്പെടുന്നവര്‍ വ്യാഴം രാവിലെ 8.30ന് ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യും. ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിപുലമായ സൗകര്യം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, വളന്റിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഹജ്ജ് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇതിനകം ക്യാമ്പില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു.

spot_img

Related news

കോഴിക്കോട്ട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 49കാരൻ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ഒരാൾ മരിച്ചു. കൊയിലാണ്ടി നടേരി...

അട്ടപ്പാടിയിൽ ആദിവാസി യുവാവിന് മർദ്ദനം; അന്വേഷണം അഗളി ഡിവൈഎസ്പിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ തമിഴ്നാട് പൊലീസ് ആദിവാസിയായ 51കാരനെ മർദ്ദിച്ച് വാരിയെല്ല് ഒടിച്ചെന്ന...

ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം; സാമ്പത്തിക ഞെരുക്കം തുടരുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി...

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ; ഹൈക്കോടതി വിമർശനം

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ...

കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം പൂജിച്ച സംഭവം: മരണം സ്വാഭാവികമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച് പൂജ...