തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 30നും ഹയര്‍സെക്കന്ററി രണ്ടാംവര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 31നും ആരംഭിക്കും.അതേ സമയം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക്ക്ഷീറ്റുകളായിരിക്കും നല്‍കുക. ബാക്കിയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുള്ള പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പുറത്തിറക്കും. ഏറെ നാളത്തിന് ശേഷമാണ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പരീക്ഷ നടത്തുന്നത്.നേരത്തെ ഒന്‍പത് വരെയുള്ള പരീക്ഷകള്‍ ഏപ്രില്‍ ആദ്യം നടത്താനാണ് ധാരണയായത്. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 30നും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 31നും ആണ് ആരംഭിക്കുന്നത്. അതിന് മുന്‍പേ മറ്റ് ക്ലാസുകളിലെ പരീക്ഷകള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.പരീക്ഷ നടത്തി സാധാരണ രീതിയില്‍ ജൂണില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് പദ്ധതി. വിഷു, റംസാന്‍, ഈസ്റ്റര്‍ എന്നിവ കൂടി കണക്കിലെടുത്താണ് പരീക്ഷകള്‍ പെട്ടന്ന് തീര്‍ക്കാന്‍ ആലോചിക്കുന്നത്. ഫെബ്രുവരി 27 നാണ് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നത്.