സ്വര്‍ണവില കുതിക്കുന്നു; നാലുദിവസത്തിനിടെ കൂടിയത് 2320 രൂപ

വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനിരിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി ഇന്നും സംസ്ഥാനത്തെ സ്വര്‍ണവില കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയാണ് നാല് ദിവസത്തിനിടെ വര്‍ധിച്ചത്. ഇന്ന് മാത്രം പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇതോടെ 57800 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് 80 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7882 രൂപയും നല്‍കേണ്ടി വരും. സ്വര്‍ണവിലയില്‍ നവംബര്‍ 18 മുതല്‍ തുടര്‍ച്ചയായ കുതിപ്പാണുണ്ടാകുന്നത്.

59,080 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില. ശേഷം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. കഴിഞ്ഞയാഴ്ച ഒറ്റക്കുതിപ്പായിരുന്നു.

Related news

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...

ഡൽഹിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, ഒരാൾ മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി...