വയനാട് ദുരന്തം; സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13ന്; 153 കോടി അനുവദിച്ചെന്ന് കേന്ദ്രം

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം തങ്ങളോട് സംസ്ഥാനം സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. 2219.033 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടത്. 153 കോടി രൂപ എസ്ഡിആര്‍എഫിലേക്ക് അനുവദിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ദുരന്തത്തിന് ശേഷം പണം അനുവദിക്കുന്നതില്‍ ചട്ടപ്രകാരമുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുന്നുവെന്നാണ് കേന്ദ്രം കോടതിയില്‍ പറഞ്ഞത്. കേന്ദ്രം സഹായം നല്‍കാതെ വയനാടിനെ വഞ്ചിച്ചുവെന്ന ആരോപണത്തിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വന്നിരിക്കുന്നത്. കേന്ദ്രം പണം അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ പറഞ്ഞിരുന്നു. ഈ തുക വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനാണ് അനുവദിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

153 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രം പറയുന്നു. ഇത് കൂടാതെ വിമാനത്തില്‍ ഭക്ഷണം എത്തിച്ചതിന് ചെലവാക്കിയ തുകയും എയര്‍ ലിഫ്റ്റ് ചെയ്തതിന്റെ പണവും അനുവദിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ തുക വകയിരുത്തിയെന്നും ഈ മാസം 16ന് ചേര്‍ന്ന യോഗത്തില്‍ ഇത് നല്‍കാന്‍ തീരുമാനിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

spot_img

Related news

‘പ്രിയദർശിനി’: സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര; ജൂൺ 15 മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ...

കേരളത്തിന് യോജിച്ചതല്ല ഇത്; സലീം കുമാറിന്റെ സംസ്‌കാര ചടങ്ങിലെ അനിഷ്ട സംഭവങ്ങളിലും സൈബർ ആക്രമണത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടൻ സലീം കുമാറിന്റെ സംസ്‌കാര ചടങ്ങുകൾക്കിടയിലുണ്ടായ ദൗർഭാഗ്യകരമായ...

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലമ്പുഴ: പാലക്കാട് മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ...

ചരിത്രം കുറിച്ച് നരേന്ദ്ര മോദി; തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ നേതാവെന്ന റെക്കോർഡ് ഇനി മോദിക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര...

മാലിന്യമില്ല, പച്ചയായ ശുദ്ധവായു മാത്രം! കേരളത്തിന്റെ ‘എയർ പ്യൂരിഫയറായി’ തട്ടേക്കാട് പക്ഷിസങ്കേതം

കോതമംഗലം: കേരളത്തിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരം...