13 ദിവസത്തിൽ 41 മരണം! സംസ്ഥാനത്ത് പനിപ്പേടി; കുട്ടികളുമായി പുറത്തുപോകരുതെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം!

തിരുവനന്തപുരം: പകർച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം. പതിമൂന്ന് ദിവസത്തിനിടെ നാല്‍പത്തിയൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. തൃശൂരിലും ഷിഗല്ല സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

അഞ്ചു ദിവസംകൊണ്ടാണ് പതിനായിരത്തിലധികംപേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പതിനൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല് പേരാണ് പനി ബാധിച്ച് ചികിത്സക്കായി മാത്രം ആശുപത്രിയില്‍ എത്തിയത്. ഇതിനോടകം നൂറ്റി മുപ്പത്തിയഞ്ച് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചുവെങ്കിലും അതില്‍ അന്‍പത്തിയൊമ്പത് പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. ഷിഗല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട് കൂടുതല്‍ ജാഗ്രത തുടരുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് രക്ഷിതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അതികൃതര്‍ വ്യക്തമാക്കി.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

spot_img

Related news

തന്റെ കഥ മോഷ്ടിച്ചെന്ന് ആർ ശ്രീലേഖ; രണ്ട് സിനിമകൾക്കെതിരെ ഗുരുതര ആരോപണം

ഷെയ്ൻ നിഗം നായകനായ ‘ദൃഢം’യും ‘ഭൂതകാലം’ സിനിമയും തന്റെ കഥകളിൽ നിന്ന്...

സ്വകാര്യ ബസിലും സൗജന്യ യാത്ര; വിദ്യാർത്ഥികൾക്ക് സർപ്രൈസ് പ്രഖ്യാപനവുമായി ഉടമ

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമായതിന് പിന്നാലെ, സ്വകാര്യ ബസിൽ...

ഇന്നോവയുടെ നമ്പർ അർബാനിയ വാനിൽ; കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനം പിടിയിൽ

കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം മോട്ടോർ വാഹന വകുപ്പ്...

ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ തട്ടി; തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി...

ഷിഗെല്ല ആശങ്ക കനക്കും; കണ്ണൂരിൽ രണ്ട് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത ശക്തമാകുന്നു. കണ്ണൂരിൽ രണ്ട്...