ഇന്നോവയുടെ നമ്പർ അർബാനിയ വാനിൽ; കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനം പിടിയിൽ

കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. കർണാടകയിൽ നിന്ന് എത്തിയ വാനിലാണ് പരിശോധനയിൽ അനധികൃത നമ്പർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.

ഇരിട്ടി പയഞ്ചേരി മുക്കിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അർബാനിയ വാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. കർണാടകയിൽ നിന്ന് കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ വാഹനമാണിത്.

പരിശോധനയിൽ വാനിൽ ഘടിപ്പിച്ചിരുന്ന നമ്പർ ഒരു ഇന്നോവ കാറിന്റേതാണെന്ന് കണ്ടെത്തി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ ഷോറൂമിൽ നിന്ന് വാഹനം പുറത്തിറക്കുകയും തുടർന്ന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു എന്നാണ് വിവരം.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന്റെ നിയമലംഘനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും.

spot_img

Related news

തന്റെ കഥ മോഷ്ടിച്ചെന്ന് ആർ ശ്രീലേഖ; രണ്ട് സിനിമകൾക്കെതിരെ ഗുരുതര ആരോപണം

ഷെയ്ൻ നിഗം നായകനായ ‘ദൃഢം’യും ‘ഭൂതകാലം’ സിനിമയും തന്റെ കഥകളിൽ നിന്ന്...

സ്വകാര്യ ബസിലും സൗജന്യ യാത്ര; വിദ്യാർത്ഥികൾക്ക് സർപ്രൈസ് പ്രഖ്യാപനവുമായി ഉടമ

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമായതിന് പിന്നാലെ, സ്വകാര്യ ബസിൽ...

ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ തട്ടി; തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി...

ഷിഗെല്ല ആശങ്ക കനക്കും; കണ്ണൂരിൽ രണ്ട് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത ശക്തമാകുന്നു. കണ്ണൂരിൽ രണ്ട്...

അനുവാദമില്ലാതെ കത്തി എടുത്തു; ചോദ്യം ചെയ്ത ഉടമയെ ആക്രമിച്ചു

തിരുവനന്തപുരം പോത്തൻകോട് മേലേമുക്കിൽ ബേക്കറി ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ പൊലീസ്...