മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറില്‍ 31 മരണം, 71 പേരുടെ നില ഗുരുതരം; മരുന്നുകള്‍ ലഭ്യമല്ലാത്തതാണു കാരണമെന്ന് ആരോപണം

മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നാലു കുട്ടികളടക്കം ഏഴുപേര്‍ കൂടി മരിച്ചു. ഇതോടെ 48 മണിക്കൂറിനുള്ളില്‍ മരണസഖ്യ 31 ആയി. 31 പേരില്‍ 15 പേര്‍ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരുന്നുകള്‍ ലഭ്യമല്ലാത്തതാണു അത്യാഹിതത്തിനു കാരണമെന്ന ആരോപണം ആശുപത്രി ഡീന്‍ ഡോ. ശ്യാമറാവോ വകോടേ നിഷേധിച്ചു. ഡോക്ടര്‍മാരുടെ അഭാവമോ മരുന്നുകളുടെ അപര്യാപ്തയോ ഉണ്ടായിട്ടില്ലെന്നും ഡീന്‍ പറഞ്ഞു.

”സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണു നടന്നത്. ഡോക്ടര്‍മാരുടെയോ മരുന്നുകളുടെയോ കുറവ് ഉണ്ടായിട്ടില്ല. ഓരോ മരണത്തിലും അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. നന്ദേഡിലേക്കുള്ള യാത്രയിലാണു ഞാന്‍ ”- മഹാരാഷ്ട്രയിലെ മെഡിക്കല്‍ എഡ്യുക്കേഷന്‍ മന്ത്രി ഹസന്‍ മുഷ്‌റിഫ് പറഞ്ഞു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മരുന്നിന്റെ ലഭ്യതക്കുറവാണ് മരണങ്ങള്‍ക്കു കാരണമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. 7080 കി.മീ ചുറ്റളവിലുള്ള ഏക ആശുപത്രിയാണെന്നും ചില ഘട്ടങ്ങളില്‍ രോഗികളുടെ എണ്ണം വല്ലാതെ വര്‍ധിക്കാറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതു നിഷേധിച്ചു കൊണ്ടാണ് ഇന്നു പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ രോഗികളാണു മരിച്ചതെന്നാണ് ഇന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആശുപത്രിയില്‍ സെപ്റ്റംബര്‍ 30നും ഒക്‌ടോബര്‍ 1നും മരിച്ച 12 നവജാത ശിശുക്കള്‍ക്കു തീരെ ഭാരം ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി ഡീന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ശിശുരോഗ വിഭാഗത്തില്‍ 142 കുട്ടികളെയാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 42 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടര്‍ അറിയിച്ചു.

ആശുപത്രിയിലെ കൂട്ടമരണത്തില്‍ ഏക്‌നാഥ് ഷിന്‍െഡ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് പ്രതിപക്ഷം. വിഷയത്തില്‍ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. വേദനാജനകവും ഗൗരതരവുമായ വിഷയമാണിതെന്നായിരുന്നു ഖര്‍ഗെയുടെ പ്രതികരണം. പബ്ലിസിറ്റിക്കായി ബിജെപി സര്‍ക്കാരിന് കോടികള്‍ ചിലവഴിക്കാം, കുട്ടികള്‍ക്കു മരുന്നുവാങ്ങാന്‍ പണമില്ലേ എന്നായിരുന്നു രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമില്‍ ചോദിച്ചത്.

spot_img

Related news

രത്തൻ ടാറ്റ അന്തരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86)...

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ലാപത്താ ലേഡീസ്

ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ലാപത്താ ലേഡീസ്. 97ാമത്...

‘അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’, ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് ഈശ്വര്‍ മാല്‍പെ

ബംഗളൂരു: അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തെരച്ചിലില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന്...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകള്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍.

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകള്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍...

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന്...