ഗാര്‍ഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികള്‍; ഗര്‍ഭിണിയെന്ന പരിഗണന പോലും തന്നില്ല

ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ്. കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂര്‍ത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതും. പ്രവീണിന്റെ വിവാഹം നടന്നത് ഈ വര്‍ഷമാണ്. സുഹൃത്ത് മൃദുലയാണ് വധു. കോളേജില്‍വെച്ച് തുടങ്ങിയ പ്രണയമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. വൈകാതെ യൂട്യൂബ് ചാനലില്‍ മൃദുലയും പ്രത്യക്ഷപ്പെട്ടുത്തുടങ്ങി.

ഇരുവര്‍ക്കും അധികം വൈകാതെ ഒരു കുഞ്ഞ് വരുന്നുവെന്ന സന്തോഷവാര്‍ത്തയും ഇരുവരും തങ്ങളുടെ ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഡ്യൂ ഡേറ്റിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കവേ കുഞ്ഞിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്ന വീഡിയോയും ഇവര്‍ ചാനലില്‍ പങ്കുവെച്ചിരുന്നു. കുടുംബത്തിലെ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ ഇപ്പോഴിതാ വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രവീണും മൃദുലയും. വീട്ടില്‍ അച്ഛനും സഹോദരനും അമ്മയുമായും ചാനലിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും അത് അടിയില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മൃദുലയെ ഗര്‍ഭിണിയാണെന്ന പരിഗണനപോലും നല്‍കാതെ കുടുംബാംഗങ്ങള്‍ ആക്രമിക്കുകയും നിലത്ത് വീഴുകയും ചെയ്തു. പ്രവീണിന്റെ ദേഹത്തും പരുക്കുകള്‍ പറ്റി. ഇരുവരും കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കള്‍ ആയതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഇരുവരും പറയുന്നത്.

സഹോദരനായ കൊച്ചുവിനാണ് വീട്ടില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിച്ചിട്ടുള്ളതെന്നും, ഭാര്യയെ സ്‌നേഹിക്കുന്നവരെല്ലാം പെണ്‍കോന്തന്മാരാണ്. ഈ വീട് താന്‍ പണിയെടുത്ത് ഉണ്ടാക്കിയതാണെന്നും മൃദുലയുമായി വീട്ടില്‍ തുടരരുതെന്നും ഇറങ്ങി പോകണമെന്നും വളരെ മോശമായ രീതിയില്‍ അച്ഛന്‍ പെരുമാറുന്ന വീഡിയോ സഹിതമാണ് പ്രവീണ്‍ ഇന്നലെ തെളിവുകളായി പുറത്തുവിട്ടത്. പല തവണ മദ്യപിച്ച് സഹോദരന്‍ വീട്ടില്‍ വരികയും തുടരെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും പതിവായിരുന്നു. പേടിച്ചാണ് താന്‍ ആ വീട്ടില്‍ പല സമയത്തും കഴിഞ്ഞിരുന്നതെന്നും മൃദുല പറയുന്നു. ഇനി വീട്ടിലേക്ക് പോകാന്‍ തനിക്ക് പേടിയാണെന്നും ഒരിക്കലും തിരിച്ച് പോകില്ലെന്നും ഇരുവരും പറയുന്നു.

പീഢന വിവരം പുറത്തറിയിച്ച വീഡിയോ ഒരു മില്യണിലേക്ക് മണിക്കൂറുകള്‍ ആയപ്പോഴേക്കും കടന്നു കഴിഞ്ഞു. കാഴ്ചകരുടെ എണ്ണം മാത്രമല്ല ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്‍നിരയിലേക്ക് ഇവരുടെ വീഡിയോ എത്തുകയും ചെയ്തു.

പ്രസവസമയത്തോ പ്രവീണിന്റെ കുഞ്ഞിനെ കാണാനോ കുടുംബം എത്താത്തതും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ആരാധകര്‍ വലിയ ഗൗരവം ഉള്ള വിഷയം ആയി എടുത്തിരുന്നു. ഇവര്‍ കുടുംബപ്രശ്നങ്ങള്‍ കാരണം വിട്ടുനിന്നു എന്ന രീതിയില്‍ ഉള്ള സംസാരത്തിലേക്ക് പോവുകയും ചെയ്തു. ആരാധകരുടെ സംശയങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ സൈബര്‍ അറ്റാക്കിനെതിരെയും മൃദുലയും പ്രവീണും നേരത്തെ സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് എക്‌സ്പ്ലനേഷന്‍ വീഡിയോയുമായി പ്രണവ് എത്തിയതും. പ്രവീണ്‍ ഇന്നലെ പങ്കുവെച്ച വീഡിയോയ്ക്ക് കുടുംബം എന്ത് മറുപടിയുമായാണ് എത്തുന്നതെന്ന ആകാംഷയിലാണ് സോഷ്യല്‍ മീഡിയ.

spot_img

Related news

സ്വര്‍ണവില വീണ്ടും തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ

സ്വര്‍ണവില വീണ്ടും 240 രൂപ വര്‍ധിച്ച് 57,000ന് മുകളില്‍ എത്തി. 57,160...

ഒന്‍പതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പ് 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ് അഷ്ഫാഖിനെയാണ്...

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി

പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ്...

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം പനച്ചിക്കാട് വാഹനാപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം....

കരൂരിലെ അരുംകൊല; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ...