കരൂരിലെ അരുംകൊല; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെറിയ തോതില്‍ മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഈ പ്രദേശം മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാള്‍ നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കള്‍ മാന്തുന്നത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ കോണ്‍ക്രീറ്റ് കൊണ്ടുവന്നിടുകയായിരുന്നു.

മനു എന്ന ആളുടെ പറമ്പിലാണ് കുഴിച്ചുമൂടിയത്. പുതിയ വീട് വയ്ക്കാന്‍ കഴിഞ്ഞ ഞായറാഴ്ച മനു ഇവിടെ തറക്കല്ലിട്ടിരുന്നു. ജയചന്ദ്രന്റെ വീടിന്റെ പിന്നിലാണ് പറമ്പ്. അഞ്ചു സെന്റ് വസ്തുവില്‍ മതിലിനോട് ചേര്‍ന്ന സ്ഥലത്താണ് കുഴിച്ചുമൂടിയത്. മൃതദേഹം വിജയലക്ഷ്മിയുടേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹം എത്തിക്കും.

കഴിഞ്ഞ ആറാം തീയതി മുതലാണ് കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കാണാതായത്. ബന്ധുവാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇടുക്കി സ്വദേശിയായ ആളെയായിരുന്നു വിജയലക്ഷ്മി വിവാഹം ചെയ്തത്. രണ്ട് മക്കളുണ്ട്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ താമസമാക്കിയ ഇവര്‍ അമ്പലപ്പുഴക്കാരനായ ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. ജയചന്ദ്രനുമായി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു.

അമ്പലപ്പുഴയിലെത്താന്‍ വിജയലക്ഷ്മിയോട് നാല് ദിവസം മുന്‍പാണ് ജയചന്ദ്രന്‍ പറഞ്ഞത്. ഇവിടെയെത്തിയ ശേഷം ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതേ തുടര്‍ന്നാണ് വിജയലക്ഷ്മിയെ കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് ആക്രമിക്കുന്നത്. ജയചന്ദ്രന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. പ്രതി ജയചന്ദ്രന്‍ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം നടത്തിയതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെത്തിയ പ്രതി കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വിജയലക്ഷ്മിയുടെ ഫോണ്‍ ഉപേക്ഷിക്കുകയായിരുന്നു. ഫോണുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

spot_img

Related news

ഇന്‍സ്റ്റയിലെ പോസ്റ്റില്‍ കമന്റിട്ടു, രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്ക് കെഎസ്‌യു നേതാക്കളുടെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ അറസ്റ്റില്‍

പാലക്കാട്: രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍....

ലഹരിവ്യാപനം തടയാന്‍ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല...

ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്; എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം...

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്‌

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക...

ബൈക്കിന് പിറകില്‍ കാറിടിച്ചു; ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: പരീക്ഷ എഴുതാന്‍ പോയ ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി സ്വദേശി...