കാലവർഷം ദുർബലം, ചൂട് കനത്തു; സംസ്ഥാനത്ത് താപനില 4°C വരെ അധികം

കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ അധികമാണ് നിലവിലെ താപനില. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിലെ താപനില.

കോട്ടയം, പാലക്കാട്, നെടുമ്പാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലും താപനിലയിൽ വർധന രേഖപ്പെടുത്തി. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മഴയുടെ അളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. വരും മൂന്ന് ദിവസങ്ങളിലും സമാനമായ രീതിയിൽ അന്തരീക്ഷ താപനില ഉയർന്നുനിൽക്കുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, ചൂട് വർധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. ഇതോടെ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാകുകയാണ്. വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയിലും കാര്യമായ കുറവുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

പീക് സമയങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും വൈകിട്ട് ആറ് മണിക്കും രാത്രി 12 മണിക്കും ഇടയിൽ ചില പ്രദേശങ്ങളിൽ നിശ്ചിത സമയത്തേക്ക് ഭാഗികമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

കടുത്ത ചൂടിനിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വൈറ്റിലയിൽ നാട്ടുകാർ അർധരാത്രിയിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. വൈദ്യുതി വിച്ഛേദിച്ചതോടെ ഓക്സിജൻ സപ്പോർട്ട് ആവശ്യമായ രോഗികളടക്കം ദുരിതത്തിലായെന്നാണ് നാട്ടുകാരുടെ പരാതി.

കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധക്കാർ സമവായത്തിലെത്തിയത്.

മഴയുടെ കുറവും ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗത്തിലെ വർധനയും ഒരേസമയം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങൾ കേരളത്തിന് ചൂടേറിയതാകുമെന്നാണ് വിലയിരുത്തൽ.

spot_img

Related news

‘വരും, ഇൻസ്റ്റ കത്തിക്കും, തിരിച്ചുപോകും’; വീണ്ടും ട്രെൻഡി ലുക്കിൽ മമ്മൂക്ക

ചിലരങ്ങനെയാണ്. കൂടുതൽ ഡയലോഗ് വേണ്ട, കോൺടെക്സ്റ്റ് വേണ്ട, ബഹളങ്ങളൊന്നും വേണ്ട. വരും,...

കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ല; നിലപാട് വ്യക്തമാക്കി ഫാത്തിമ തഹ്ലിയ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുസ്‌ലിം...

ആറന്മുള ഓഫ് റോഡ് വാഹന വിവാദം: ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി അബിൻ വർഗീസ് എംഎൽഎ

പത്തനംതിട്ട: ആറന്മുളയിൽ ഓഫ് റോഡ് വാഹനത്തിന് ഹൈക്കോടതി കൂടുതൽ പിഴ ചുമത്തിയതുമായി...

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി സർവീസുകൾ മൂലം...

പലിശ മുടങ്ങി; 11 വയസുകാരിയെ തടഞ്ഞുവച്ച് ഭീഷണി: പാലക്കാട്ട് ബ്ലേഡ് മാഫിയയിലെ രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന...