പലിശ മുടങ്ങി; 11 വയസുകാരിയെ തടഞ്ഞുവച്ച് ഭീഷണി: പാലക്കാട്ട് ബ്ലേഡ് മാഫിയയിലെ രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. ചായക്കര സ്ട്രീറ്റ് സ്വദേശിനിയായ 33കാരിയുടെ പരാതിയിലാണ് പാലക്കാട് നോർത്ത് പൊലീസ് നടപടി സ്വീകരിച്ചത്. വടക്കന്തറ സ്വദേശി സുന്ദർ രാജൻ, നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായത്.

5.50 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയതിന്റെ ഒരു മാസത്തെ പലിശ മുടങ്ങിയതിനെ തുടർന്നാണ് പ്രതികൾ മകളെ ബന്ധുവീട്ടിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് യുവതിയുടെ പരാതി. അന്യായമായി തടവിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പാലക്കാട് നഗരവും കിഴക്കൻ മേഖലകളും കേന്ദ്രീകരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള പലിശ മാഫിയ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഭീമമായ പലിശയാണ് ഇത്തരം സംഘങ്ങൾ ഈടാക്കുന്നതെന്നാണ് പരാതി. ഒരു തവണത്തെ തിരിച്ചടവ് മുടങ്ങിയാൽ തന്നെ കടക്കാരെ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായും പരാതികളുണ്ട്. 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ട സംഭവത്തോടെ പാലക്കാട്ടെ അനധികൃത പലിശ ഇടപാടുകളും ബ്ലേഡ് മാഫിയയുടെ പ്രവർത്തനങ്ങളും വീണ്ടും ചർച്ചയാകുകയാണ്. ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

spot_img

Related news

കാലവർഷം ദുർബലം, ചൂട് കനത്തു; സംസ്ഥാനത്ത് താപനില 4°C വരെ അധികം

കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ്...

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി സർവീസുകൾ മൂലം...

കയ്പമംഗലം അപകടം: 8 മരണം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ: എട്ട് പേരുടെ മരണത്തിനിടയാക്കിയ കയ്പമംഗലം വാഹനാപകടത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന...

കൊച്ചിയിൽ കാർ യാത്രക്കാരെ തടഞ്ഞ് ഭീഷണി; സ്ഥിരം ക്രിമിനലായ ബസ് ക്ലീനർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ കാർ യാത്രക്കാരായ കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം...

“മതനിരപേക്ഷ കേരളത്തിന്റെ ക്ഷമ പരിശോധിക്കരുത്”; പി.എം. ശ്രീയിൽ മുഖ്യമന്ത്രിക്കെതിരെ കെ. രാജൻ

തൃശൂർ: പി.എം. ശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...