വിനോദ് തലപ്പള്ളിക്ക് വിട ചൊല്ലി മാധ്യമലോകം; സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

മലപ്പുറം: ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി (55) അന്തരിച്ചു. തിരൂര്‍ റീജിയണല്‍ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും തിരൂര്‍ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം.

2004 മുതല്‍ ദേശാഭിമാനി ലേഖകനാണ്. തിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈവ് ചാനല്‍ എഡിറ്ററായിരുന്നു. നേരത്തെ തിരൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സിപിഐഎം മുത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി, തിരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി, തിരൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുത്തൂരിലെ വീട്ടുവളപ്പില്‍.

spot_img

Related news

സ്‌നാപ്‌ചാറ്റിലൂടെ പരിചയം; യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ചിത്രങ്ങളും...

യാത്രക്കാർ ശ്രദ്ധിക്കുക: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ ഹെൽപ്പ്‌ലൈൻ നമ്പറുകൾ നിലവിൽ വന്നു

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് വിമാന സർവീസ്,...

കരുവാരക്കുണ്ടിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് കൽക്കുണ്ട് സ്വദേശിനി പ്രവിത അന്തരിച്ചു

മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം...

പൊള്ളലേറ്റ് ചികിത്സ, ആശുപത്രി വിട്ടു മടങ്ങിയ ശേഷം ന്യൂമോണിയ ബാധിച്ചു; അവനി മരിച്ചു

മലപ്പുറം മഞ്ചേരിയിൽ വസ്ത്രത്തിന് അബദ്ധത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം...