ചിലരങ്ങനെയാണ്. കൂടുതൽ ഡയലോഗ് വേണ്ട, കോൺടെക്സ്റ്റ് വേണ്ട, ബഹളങ്ങളൊന്നും വേണ്ട. വരും, ഇൻസ്റ്റ കത്തിക്കും, തിരിച്ചുപോകും. അങ്ങനെ ഇൻസ്റ്റ കത്തിച്ച് പോകുന്നവരിൽ മുന്നിൽ മലയാളത്തിന്റെ സ്വന്തം മമ്മൂക്ക തന്നെയാണ്. പതിവ് തെറ്റിച്ചില്ല. ഇത്തവണയും കിടിലൻ സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടിയുടെ വരവ്. ബാക്കിയെല്ലാവരും സൈഡായി!
നിർമാതാവ് ആന്റോ ജോസഫ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘What Next’ എന്ന ക്യാപ്ഷനോടെയാണ് ആന്റോ ജോസഫ് ചിത്രങ്ങൾ പങ്കുവച്ചത്.
ഓറഞ്ച് നിറത്തിലുള്ള ഷർട്ടും അതേ നിറത്തിലുള്ള ഷൂസും വൈറ്റ് പാന്റ്സും അണിഞ്ഞുള്ള മമ്മൂട്ടിയുടെ ലുക്കാണ് ചിത്രങ്ങളുടെ ഹൈലൈറ്റ്. കൂളും ക്ലാസിയും ചേർന്ന സ്റ്റൈലിൽ വീണ്ടും ആരാധകരുടെ മനം കവരുകയാണ് മെഗാസ്റ്റാർ.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ പതിവുപോലെ കമന്റ് ബോക്സിലും ആഘോഷമാണ്. ‘Age in reverse gear’ എന്ന കമന്റുകളാണ് ആരാധകർ കൂടുതലായും കുറിക്കുന്നത്. വയസിനെ പിന്നിലാക്കി സ്റ്റൈലിന്റെ കാര്യത്തിൽ ഇപ്പോഴും യുവതാരങ്ങളെ പോലും വെല്ലുവിളിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്കും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.




