വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ


ദില്ലി: കോടതിയലക്ഷ്യ കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ. സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ച് 2017 ല്‍ മകള്‍ക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിധി. ഈ തുക 4 ആഴ്ചകള്‍ക്കകം പലിശയടക്കം ചേര്‍ത്ത് തിരിച്ചടയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇല്ലെങ്കില്‍ കണ്ടുകെട്ടല്‍ നടപടികളിലേക്ക് അധികൃതര്‍ക്ക് കടക്കാം എന്നും കോടതി ഉത്തരവിട്ടു. മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

spot_img

Related news

നെറ്റ്ഫ്‌ലിക്‌സിനും നയന്‍താരയ്ക്കും തിരിച്ചടി; ധനുഷ് നല്‍കിയ കേസ് നിലനില്‍ക്കും

നെറ്റ്ഫ്‌ലിക്‌സിനും നയന്‍താരയ്ക്കും തിരിച്ചടി. ധനുഷ് നല്‍കിയ പകര്‍പ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്‌ലിക്‌സിന്റെ...

9 മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞു കൊന്ന് മാതാവ്

യുപിയില്‍ മാതാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു. ഇരുനില വീടിന് മുകളില്‍ നിന്നാണ്...

എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷനിറവില്‍ ഇന്ത്യ

ഇന്ത്യ അതിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷനിറവില്‍ എത്തിനില്‍ക്കുകയാണ്. 1950 ജനുവരി 26ന്...

ഭര്‍ത്താക്കന്മാരുടെ അസഹനീയ മദ്യപാനം; ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്ത്രീകള്‍ പരസ്പരം വിവാഹം കഴിച്ചു

ഭര്‍ത്താക്കന്മാരുടെ അമിത മദ്യപാനത്തില്‍ സഹിക്കാന്‍ പറ്റാതെ വീട്ടുവിട്ടിറങ്ങിയ സ്ത്രീകള്‍ പരസ്പരം വിവാഹം...

ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത; 35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചു

ആന്ധ്രപ്രദേശില്‍ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത. 35കാരിയെ കൊന്ന് വെട്ടി നുറുക്കി...