എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷനിറവില്‍ ഇന്ത്യ

ഇന്ത്യ അതിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷനിറവില്‍ എത്തിനില്‍ക്കുകയാണ്. 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓര്‍മ്മയായിട്ടാണ് എല്ലാ വര്‍ഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ ദിനം ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നതിന്റെ ആവശ്യം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം.

റിപ്പബ്ലിക്ക് ദിനത്തിന്റെ ചരിത്രം നമ്മള്‍ മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണകാലം മുതലുള്ള ചരിത്രം അറിയേണ്ടതാണ്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ അന്ന് സ്വന്തമായി നിയമങ്ങളോ ഭരണഘടനയോ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍, ബ്രിട്ടീഷ് നിയമങ്ങളായിരുന്നു രാജ്യം പിന്തുടര്‍ന്നിരുന്നത്. അപ്പോഴാണ് ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആവശ്യം മുന്നോട്ട് വന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 1949 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടന ഭരണഘടനാ അസംബ്ലി അംഗീകരിച്ചു. ഡോ. ബിആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് രാജ്യത്തിനായി ഭരണഘടന തയ്യാറാക്കിയത്. എന്നാല്‍ ഉടനടി ഇത് പ്രാബല്യത്തില്‍ വന്നില്ല, പിന്നീട് 1950 ജനുവരി 26 നാണ് ഇന്ത്യ ഔദ്യോഗിക റിപ്പബ്ലിക്കായി മാറിയതും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതും. അന്നുമുതല്‍ ജനുവരി 26 റിപ്പബ്ലിക് ദിനമായി നമ്മള്‍ ഭാരതീയര്‍ ആഘോഷിക്കുന്നു.

എന്തുകൊണ്ട് ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു?… ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് എന്നൊരു പ്രസ്ഥാനം പ്രഖ്യാപിക്കുകയും പിന്നീടിത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇങ്ങനെയൊരു പ്രത്യേകതയുള്ള ദിനമായതിനാലാണ് ഈ ദിവസം തന്നെ റിപ്പബ്ലിക്ക് ദിനം ആചരിക്കാന്‍ തിരഞ്ഞെടുത്തത്.

രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയിലാണ് ആഘോഷപൂര്‍ണ്ണമായ റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ നടക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിനായി ആയിരക്കണക്കിന് ആളുകളാണ് ഡല്‍ഹിയിലെ രാജ്പഥില്‍ എല്ലാ വര്‍ഷവും ഒത്തുകൂടുന്നത്. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും, സൈനിക ശക്തിയുടെയും, ഐക്യത്തിന്റെയും ഒത്തുചേരല്‍ കൂടിയാണ്.

ദേശിയ ഗാനത്തിന്റെ അകമ്പടിയില്‍ രാഷ്ട്രപതി പതാക ഉയര്‍ത്തുന്നതോടെയാണ് ആഘോഷം ആരംഭിക്കുന്നത്. തുടര്‍ന്ന് ഓരോ സംസ്ഥാനത്തുനിന്നുമുള്ള സൈനിക യൂണിറ്റുകള്‍, പൊലീസ് സേനകള്‍, അണിനിരക്കുന്ന മാര്‍ച്ച്പാസ്റ്റ്. ഇതിനൊപ്പം പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ടാങ്കുകളും മിസൈലുകളും ഫൈറ്റര്‍ ജെറ്റുകളും ചേര്‍ന്ന വിസ്മയകരമായ പ്രകടനവുമുണ്ട്. അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള സൈന്യത്തിന്റെ സന്നദ്ധതയുടെയും പ്രതിബദ്ധതയുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ ശക്തിപ്രകടനം. സമൂഹത്തിനും രാജ്യത്തിനും സംഭാവനകള്‍ നല്‍കിയ പൗരന്മാരെ ആദരിക്കുന്നതിനായി രാഷ്ട്രപതി ഗാലന്‍ട്രി അവാര്‍ഡുകളും റിപ്പബ്ലിക് ദിനത്തില്‍ നല്‍കുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ കുട്ടികളും കലാകാരന്മാരും അവതരിപ്പിക്കുന്ന സാംസ്‌കാരിക പ്രകടനവും വ്യോമസേനയുടെ മനോഹര ആകാശ ദൃശ്യവും ഈ ദിനത്തിന് മാറ്റ് കൂട്ടുന്നു.

വൈവിധ്യമാര്‍ന്ന ഭാഷകള്‍, സംസ്‌കാരങ്ങള്‍, മതങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ഒത്തുചേര്‍ന്ന രാജ്യമാണ് നമ്മുടേത്. റിപ്പബ്ലിക് ദിനം എല്ലാ ഇന്ത്യക്കാര്‍ക്കും തങ്ങളുടെ രാഷ്ട്രത്തിനെ ഓര്‍ത്ത് അഭിമാനിക്കാനുമുള്ള നിമിഷമാണ്. ദേശീയഗാനത്തോടെ ത്രിവര്‍ണ പതാക കാറ്റില്‍ പറന്നുയരുന്ന കാഴ്ച്ച, സൈനികരുടെയും, വ്യോമസേനയുടെയും പ്രകടനം ഇവയെല്ലാം ദേശസ്‌നേഹവും, അഭിമാനവുമാണ് ഓരോ ഇന്ത്യക്കാരനിലും ഉണ്ടാക്കുന്നത്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഈ ആഘോഷത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, സൈനികര്‍ ഉള്‍പ്പടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഓരോരുത്തരെയും നമ്മള്‍ ഓര്‍മ്മിക്കുന്നു.

spot_img

Related news

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം...

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി...

അമ്മ ഫോണ്‍ ഉപയോഗം വിലക്കി; ഇരുപതാംനിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ജീവനൊടുക്കി

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ വിലക്കിയതില്‍ മനം നൊന്ത് 15...

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ...