ഭര്‍ത്താക്കന്മാരുടെ അസഹനീയ മദ്യപാനം; ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്ത്രീകള്‍ പരസ്പരം വിവാഹം കഴിച്ചു

ഭര്‍ത്താക്കന്മാരുടെ അമിത മദ്യപാനത്തില്‍ സഹിക്കാന്‍ പറ്റാതെ വീട്ടുവിട്ടിറങ്ങിയ സ്ത്രീകള്‍ പരസ്പരം വിവാഹം കഴിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങള്‍ ആദ്യം പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് അടുപ്പിച്ചതെന്നും ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭര്‍ത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. തുടര്‍ന്ന് സ്നേഹവും സമാധാനവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം ദേവ്‌റയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്.

ക്ഷേത്രത്തില്‍, ഗുഞ്ച വരന്റെ വേഷം ധരിച്ച്, കവിതയ്ക്ക് സിന്ദൂരം ചാര്‍ത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. ക്ഷേത്ര പൂജാരി ഉമാ ശങ്കര്‍ പാണ്ഡെയാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. ദമ്പതികളായി ഗോരഖ്പൂരില്‍ ജീവിക്കാന്‍ തീരുമാനിച്ചെന്നും ഇരുവരും പറഞ്ഞു.

spot_img

Related news

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം...

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി...

അമ്മ ഫോണ്‍ ഉപയോഗം വിലക്കി; ഇരുപതാംനിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ജീവനൊടുക്കി

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ വിലക്കിയതില്‍ മനം നൊന്ത് 15...

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ...