സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വി പി അനില്‍. താനൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ നിലവിലെ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് തയ്യാറായതോടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

സിപിഐ എം മലപ്പുറം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം വൈകുന്നേരം താനൂര്‍ ചീരാന്‍കടപ്പുറം നഗറില്‍ നടക്കും. വൈകിട്ട് മൂന്നിന് ഹാര്‍ബര്‍ പരിസരത്തുമാണ് ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കുന്നത്. വളണ്ടിയര്‍മാര്‍ മാര്‍ച്ചില്‍ 5000ത്തിലേറെ പേര്‍ അണിനിരക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് നടക്കുന്ന പൊതുപ്രകടനം ബീച്ച് റോഡ് പരിസരത്തെ മൈതാനിയില്‍ നിന്നും ആരംഭിക്കും. വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നുമുള്ള ബഹുജനങ്ങള്‍ മാത്രമാണ് പൊതുപ്രകടനത്തില്‍ പങ്കാളികളാകുന്നത്.

വൈകീട്ട് 5.30ന് സീതാറാം യെച്ചൂരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, എളമരം കരീം, പി കെ ശ്രീമതി, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.

spot_img

Related news

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: മെയ് അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം

മലപ്പുറം: പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു നടക്കാനുള്ള സാധ്യത...

കോട്ടക്കല്‍ നഗരസഭ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 22 ഓളം സ്ഥാപനങ്ങളില്‍ പരിശോധന

കോട്ടക്കല്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം നഗരസഭാ പരിധിയിലുള്ള ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍,...

കഴുത്തിന് ആഴത്തില്‍ മുറിവ്; കാളികാവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം കാളികാവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ കഴുത്തിന് ആഴത്തില്‍ കടിയേറ്റുവെന്ന്...

പ്രതി സിസിടിവിയില്‍ കണ്ട ആള്‍ തന്നെ; ആശുപത്രിയില്‍ രോഗിയുടെ മുറിയില്‍ നിന്നും പണം കവര്‍ന്നയാള്‍ പിടിയില്‍

മലപ്പുറം: അരീക്കോട് ആശുപത്രിയില്‍ രോഗിയുടെ മുറിയില്‍ നിന്നും 50000 രൂപ മോഷ്ടിച്ച...

നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തില്‍ കാട്ടുപന്നികള്‍ നടുറോഡിലിറങ്ങി

നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ നടുറോട്ടില്‍ കാട്ടുപന്നികള്‍. ഇന്നലെ രാത്രി എട്ടു മണിയോടെയാണ്...