മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ (21) അന്തരിച്ചു. വില്‍സണ്‍സ് ഡിസീസ് എന്ന അപൂര്‍വ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിത സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്സന്‍ കൂടിയായിരുന്നു.
രോഗം ബാധിച്ചു കഴിഞ്ഞ് രണ്ടുവട്ടം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുന്‍പായിരുന്നു. ദുബായിലുള്ള ഫ്‌ളവേഴ്‌സ് FMന്റെയും ഭാഗമായിരുന്നു നികിതാ നയ്യാര്‍.