തല്ലുമാലയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മുഹ്‌സിന്‍ പെരാരിയും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്നു. തന്ത വൈബ് ഹൈബ്രിഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ തരംഗം ആയി മാറിയ വാക്കായിരുന്നു ‘തന്ത വൈബ്’. 2022ല്‍ ഖാലിദ് റഹ്മാന്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ തല്ലുമാല വ്യത്യസ്തമായ ഛായാഗ്രഹണവും ആര്‍ട് ഡയറക്ഷനും ഗാനങ്ങളും സംഘട്ടന രംഗങ്ങളും കൊണ്ട് രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു.
മുഹ്‌സിന്‍ പെരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കൂടാതെ മുഹ്‌സിന്‍ പെരാരി തന്നെയായിരുന്നു ഗാനരചനയും കൈകാര്യം ചെയ്തത്. കെ.എല്‍ 10 പത്ത് എന്ന ചിത്രമാണ് മുഹ്‌സിന്‍ പെരാരിയുടെ ആദ്യ സംവിധാന സംരംഭം. തന്ത വൈബ് ഹൈബ്രിഡിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററിലൂടെയാണ് ചിത്രം അണിയറയിലൊരുങ്ങുന്ന വിവരം ആരാധകരെ അറിയിച്ചത്.
പോസ്റ്ററില്‍ കൈവിരല്‍ കൊണ്ട് ഒരു പ്രത്യേക മുദ്ര കാണിച്ച്, ഒറ്റക്കാലില്‍ ടൊവിനോയെ കാണാന്‍ സാധിക്കും. ആഷിക്ക് ഉസ്മാന്‍ നിമ്മിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ആയി കൊടുത്തിരിക്കുന്നത്, ‘ഹൌ ഓള്‍ഡ് ഈസ് യുവര്‍ ഇന്നര്‍ ചൈല്‍ഡ്’ എന്നാണ്. പോസ്റ്റര്‍ പങ്കുവെച്ച് പോസ്റ്റിനു കീഴിലായി ‘ഡിഡ്യു പാസ് ദി വൈബ് ചെക്ക്? എന്നൊരു ശീര്‍ഷകവും കൊടുത്തിട്ടുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം വിഷ്ണു വിജയ്‌യും എഡിറ്റിങ് ചമന്‍ ചാക്കോയും കൈകാര്യം ചെയ്യും.