തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി നസ്ലെന്‍ ടീമൊന്നിച്ച ‘ഐ ആം കാതലന്‍’ ഒ.ടി.ടിയിലേക്ക് എത്തുകയാണ്. 2024 നവംബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജനുവരി 17 ന് മനോരമ മാക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഹാക്കിങും അത് ഉണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
നസ്‌ലെന് പുറമേ ചിത്രത്തില്‍ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തന്‍, അനിഷ്മ അനില്‍കുമാര്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുന്‍ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സജിന്‍ ചെറുകയിലിന്റെ തിരക്കഥയില്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്.
സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും, ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.