റേഷന്‍ വ്യാപാരികളുടെ സമരത്തില്‍ പ്രതികരിച്ച് മന്ത്രി ജി ആര്‍ അനില്‍; വ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കും

റേഷന്‍ വ്യാപാരികളുടെ സമരത്തില്‍ പ്രതികരിച്ച് മന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്ത് പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികളാണ് ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. വാതില്‍പ്പടി വിതരണക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ കടകളില്‍ എത്തിച്ചാലും ധാന്യങ്ങള്‍ സ്വീകരിക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.
എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

റേഷന്‍ വ്യാപാരികളുമായി ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും ധനസ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ശമ്പള പരിഷ്‌കരണം വരുത്താമെന്നുമാണ് ഭക്ഷ്യമന്ത്രി വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണ് വ്യാപാരികളുടെതെന്നും ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. അര്‍ഹരായ ഒരാള്‍ക്കും റേഷന്‍ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

spot_img

Related news

17കാരിയെ പീഡിപ്പിച്ച കൊണ്ടോട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് 33 വര്‍ഷം തടവും പിഴയും

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ 42 കാരന് 33...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച്...

മൂന്നാറില്‍ കാട്ടാന ആക്രമണം; ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തി മറിച്ചു

മൂന്നാറില്‍ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. ഓടിക്കൊണ്ടിരുന്ന...

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ...