വയനാട് മുട്ടില്‍ മലയില്‍ പുലി ആക്രമണത്തില്‍ യുവാവിന് പരിക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മല്‍ ചോലവയല്‍ വിനീതിനാണ് പരിക്കേറ്റത്. 12 മണിയോടെയാണ് സ്വകാര്യ എസ്സ്‌റ്റേറ്റിലാണ് സംഭവം. വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്. പുലി ചാടി വന്ന് ആക്രമിക്കുകയായിരുന്നു. നഖം കൊണ്ടാണ് പരിക്ക് ഉണ്ടായിരിക്കുന്നത്. ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയാണ് പറ്റാനി എസ്റ്റേറ്റ്. വയനാട് മാനന്തവാടിയില്‍ ഭീതി പരത്തിയ നരഭോജി കടുവയ ചത്ത നിലയില്‍ കണ്ടെത്തിയ ആശ്വാസത്തില്‍ നില്‍ക്കെയാണ് പുലി ആക്രമണം ഉണ്ടായിരിക്കുന്നത്.