ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത; 35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചു

ആന്ധ്രപ്രദേശില്‍ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത. 35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു. വെങ്കട മാധവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ളയാളാണ് ഗുരുമൂര്‍ത്തി. വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരികയായിരുന്നു. മാധവിയോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുടെ മാതാവ് ഇവരോടൊപ്പമായിരുന്നു താമസം.

ദമ്പതികള്‍ തമ്മില്‍ ജനുവരി 18നും വഴക്കിട്ടിരുന്നു. അതിന് ശേഷം മാധവിയെ കാണാതായി. മാതാവ് രണ്ട് ദിവസത്തിന് ശേഷം പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് കൊടും ക്രൂരത വെളിവാകുന്നത്. ചോദ്യം ചെയ്യലിലാണ് താന്‍ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചുവെന്ന കാര്യവും ഇയാള്‍ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍ എറിയുകയായിരുന്നു.

spot_img

Related news

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം...

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി...

അമ്മ ഫോണ്‍ ഉപയോഗം വിലക്കി; ഇരുപതാംനിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ജീവനൊടുക്കി

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ വിലക്കിയതില്‍ മനം നൊന്ത് 15...

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ...