ആരോഗ്യത്തിന് അമൃത് ഈ പച്ചമാങ്ങ; അറിയാം ഈ അത്ഭുത ഗുണങ്ങൾ!

പഴുത്ത മാമ്പഴത്തോട് ഇഷ്ടമുള്ളതുപോലെ തന്നെ പലർക്കും പച്ചമാങ്ങ ഉപ്പും മുളകും ചേർത്ത് കഴിക്കാനും വലിയ ഇഷ്ടമാണ്. എന്നാൽ കേവലമൊരു സ്വാദിനപ്പുറം പച്ചമാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? പ്രതിരോധശേഷി കൂട്ടുന്നത് മുതൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നത് വരെയുള്ള പച്ചമാങ്ങയുടെ അത്ഭുത ഗുണങ്ങളെക്കുറിച്ചാണ് പരിശോധിക്കുന്നത്.

പച്ചമാങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും പോളിഫിനോളുകളും ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഏറെ സഹായിക്കുന്നു. ജലാംശവും ധാരാളം ഇലക്ട്രോലൈറ്റുകളും അടങ്ങിയ പച്ചമാങ്ങ ശരീരത്തിൽ നിർജ്ജലീകരണം തടയാനുള്ള മികച്ചൊരു പ്രതിവിധിയാണ്. പച്ചമാങ്ങയിൽ അടങ്ങിയിരിക്കുന്ന ഫൈബർ അഥവാ നാരുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും നല്ല ദഹനം പ്രധാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ വിട്ടുമാറാത്ത അസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കാനും പച്ചമാങ്ങ ഉത്തമമാണ്.

പച്ചമാങ്ങയുടെ പ്രധാന ഗുണങ്ങൾ ഒറ്റനോട്ടത്തിൽ:

  • കരളിന്റെ സംരക്ഷണം: പച്ചമാങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കരളിന്റെ സുഗമമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.
  • ബ്ലഡ് ഷുഗർ നിയന്ത്രണം: കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സും ഉയർന്ന ഫൈബറും ഉള്ളതിനാൽ പ്രമേഹരോഗികളിൽ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിച്ചു നിർത്താൻ പച്ചമാങ്ങ സഹായിക്കും.
  • ഹൃദയാരോഗ്യം: ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

രുചിക്ക് വേണ്ടി മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും ഉന്മേഷം നിലനിർത്താനും പച്ചമാങ്ങ മികച്ചൊരു ഓപ്ഷനാണ്. എന്നാൽ അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ, അമിതമായി കഴിക്കാതെ പാകത്തിന് കഴിച്ചാൽ പച്ചമാങ്ങ നൽകുന്ന ആരോഗ്യഗുണങ്ങൾ ചെറുതല്ല.

spot_img

Related news

വെറും വയറ്റിൽ കറിവേപ്പില വെള്ളം; നിരവധി ആരോഗ്യ ഗുണങ്ങൾ

രുചി വർധിപ്പിക്കുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ കറിവേപ്പില വെള്ളം ഇന്ന് ആരോഗ്യരംഗത്ത്...

ഗ്യാസ്ട്രബിൾ പമ്പകടക്കും, വണ്ണവും കുറയും; പെരുംജീരകം തരും ഈ 6 മാന്ത്രിക ഗുണങ്ങൾ!

നമ്മളിൽ പലർക്കും ഭക്ഷണത്തിന് ശേഷം അല്പം പെരുംജീരകം കഴിക്കുന്ന ശീലമുണ്ടാകും. വെറുമൊരു...

വയറിളക്കവും രക്തം കലർന്ന മലവും ലക്ഷണം; എന്താണ് ഷിഗെല്ല? എങ്ങനെ പ്രതിരോധിക്കാം?

സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്....

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ഗുണങ്ങൾ അറിഞ്ഞിരിക്കാം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പഴവർഗ്ഗങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. അതിൽ തന്നെ...

നിപ പ്രതിരോധം: രോഗം വരാതെ സൂക്ഷിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം; അറിയേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന്...