“ലോഡു നിറയെ പഞ്ചസാരയെന്ന് മൊഴി, തുറന്നപ്പോൾ ലഹരിപ്പട”; മുത്തങ്ങയിൽ പിടികൂടിയത് 3500 കിലോ പുകയില ഉൽപ്പന്നങ്ങൾ

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിൽ പൊള്ളാച്ചി റെഡിയന്നൂര്‍ ചെലന്തിയമ്മന്‍ കോവില്‍ സ്ട്രീറ്റിനടുത്തുള്ള അര്‍ത്തുമാര്‍ പാളയം സ്വദേശി കാളി മുത്തു കുമാര്‍ (41) ആണ് അറസ്റ്റിലായത്. 

ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാനെത്തിയപ്പോൾ വണ്ടിയിൽ പഞ്ചസാര ലോഡ് എന്നാണ് ഇയാൾ പറഞ്ഞത്. കര്‍ണാടക രജിസ്ട്രേഷൻ നമ്പറുള്ള ലോറിയിൽ ഡ്രൈവറായ കാളി മുത്തുകുമാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ വാഹനം പരിശോധിച്ച ഉദ്യോഗസ്ഥർക്ക് പഞ്ചസാരയുടെ തരിപോലും കണ്ടെത്താനായില്ല. ലോഡ് മുഴുവൻ നിരോധിത പുകയില ഉൽപ്പന്നങ്ങളായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് മുത്തങ്ങ ചെക്പോസ്റ്റിൽ പരിശോധന നടത്തിയതെന്നാണ് വിവരം. 

കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും കേന്ദ്രങ്ങളിൽ നിന്ന് പത്ത് രൂപ നിരക്കിൽ വാങ്ങുന്ന ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തിയ ശേഷം 40 മുതൽ 100 രൂപ വരെ ഈടാക്കിയാണ് വിൽക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ചെക്പോസ്റ്റ് വഴിയുള്ള വൻ കടത്ത് പിടികൂടാനായ സന്തോഷത്തിലാണ് ഉദ്യോഗസ്ഥർ. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എവിടെ നിന്നാണ് ലഹരി ഉൽപ്പന്നങ്ങൾ വാങ്ങിയതെന്നും എവിടേക്ക് കൊണ്ടുപോകാനായിരുന്നു ലക്ഷ്യമെന്നും ചോദിച്ചറിയുമെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.

spot_img

Related news

സർക്കാർ സ്കൂളുകളിലെ സൗജന്യ കെ-ഫോൺ സേവനം നിർത്തലാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ കെ-ഫോൺ ഇന്റർനെറ്റ് സേവനം...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക്...

നെന്മാറ ഇരട്ടക്കൊലക്കേസ്: അന്വേഷണ മികവിന് കോടതി അഭിനന്ദനം; നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിന് പിന്നാലെ അന്വേഷണ...

നിതിൻ രാജ് കേസ്; തുടരന്വേഷണത്തിന് ഉത്തരവ്, ഐ.ജി. എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി ആർ. എൽ. നിതിൻ രാജിന്റെ മരണവുമായി...

കോഴിക്കോട് ബിജു കൊലപാതകം; 45 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: നഗരത്തെ നടുക്കിയ ബിജു കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാളയം...