പാലക്കാട്> കഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വ്യാഴ്യാഴ്ച പാലക്കാട്ടെ തേന്‍കുറിശ്ശി വിളയന്നൂരില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഒരിടത്തൊരു ലൈന്‍മാന്‍, ക്ല എന്നിവയാണ് ജയേഷിന്റെ പ്രധാന കൃതികള്‍.
പനിയെത്തുടര്‍ന്ന് ജയേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് തല ചുറ്റി വീണത്. കഴിഞ്ഞ 13ാം തിയതിയായിരുന്നു അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള ജയേഷിനായി മികച്ച ചികിത്സാ ഉറപ്പാക്കാന്‍ സുഹൃത്തുക്കള്‍ പണം സമാഹരിച്ചു വരുന്നതിനിടെയായിരുന്നു മരണം. മായക്കടല്‍, ഒരിടത്തൊരു ലൈന്‍മാന്‍, ക്ല, പരാജിതരുടെ രാത്രി എന്നിവയാണ് ജയേഷിന്റെ പ്രസിദ്ധീകരണങ്ങള്‍. ചാരുനിവേദിത, പെരുമാള്‍ മുരുകന്‍ എന്നീ തമിഴ് എഴുത്തുകാരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ജയേഷാണ്.