സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്; സ്വാഗതം ചെയ്‌ത്‌ CSK

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. ഔദ്യോഗിക പ്രഖ്യാപനമായി. From God’s Own Country to Lion’s Own Den! സ്വാഗതം, സഞ്ജു! എന്നായിരുന്നു സഞ്ജുവിന്റെ പോസ്റ്റർ പങ്കുവച്ച് ചെന്നൈ കുറിച്ചത്. ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ – രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായി. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന്‍ റോയല്‍സിലെത്തും.

എം.എസ് ധോണിക്ക് ശേഷമുള്ള ക്യാപ്റ്റൻ ആര് എന്നതിന്റെ സൂചനകളാണ് ചെന്നൈ നൽകുന്നത്. 2021 മുതല്‍ രാജസ്ഥാനെ സഞ്ജു സാംസണ്‍ നയിക്കുന്നുണ്ട്. ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ജഡേജയാവട്ടെ, 2012 മുതല്‍ സിഎസ്‌കെയുടെ കൂടെയുണ്ട്. ടീമിന്റെ മൂന്ന് കിരീടനേട്ടങ്ങളിൽ പങ്കാളിയുമാണ്.

കഴിഞ്ഞതവണ 18 കോടി രൂപയ്ക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് സഞ്ജു.സാം കറനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണ് കൈമാറ്റക്കരാറില്‍ വിലങ്ങുതടിയായി നിന്നിരുന്നത്.

spot_img

Related news

പക്ഷിപ്പനി തളർത്തിയ ഷട്ടിൽ നിർമ്മാണം; ബദൽ മാർഗ്ഗവുമായി ലോക ബാഡ്മിന്റൺ ഫെഡറേഷൻ

ബാഡ്മിന്റൺ കോർട്ടുകൾ ഇനി സിന്തറ്റിക് തൂവലുകളുള്ള ഷട്ടിൽ കോക്കുകളിലേക്ക് മാറുന്നു. പക്ഷിപ്പനിയും...

കോട്ടക്കലിൽ വീണ്ടും കാൽപ്പന്താരവം; അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ലോഗോ പ്രകാശനം ചെയ്തു

17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം...

ഐഎസ്എൽ 2026: കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ; മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനോട്...

2026ലെ ലോക കപ്പോടെ കളി നിര്‍ത്തുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2026-ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ്...

മെസി മാർച്ചിൽ വരും; 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നുവെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ

മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്....