ശബരിമല മിൽമ നെയ് ക്രമക്കേട്: കരാറുകാരൻ എസ്.എസ്. ബിനുവിനെ മൂന്ന് ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

കൊല്ലം: ശബരിമല മിൽമ നെയ് ക്രമക്കേടിൽ അറസ്റ്റിലായ കരാറുകാരൻ എസ്.എസ്. ബിനുവിനെ കസ്റ്റഡിയിൽ വിട്ടു. 3 ദിവസത്തെക്കാണ് കസ്റ്റഡി അനുവദിച്ചത്. തിരുവനന്തപുരത്ത് കൊണ്ട് പോയി വിശദമായി ചോദ്യം ചെയ്യും. കൊല്ലം വിജിലൻസ് കോടതിയാണ് വിജിലൻസ് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. തമിഴ്നാട്ടിലേക്ക് അടക്കം എത്തിച്ച് തെളിവുകൾ ശേഖരിക്കും.

കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത.11,040 കിലോഗ്രാം നെയ്യ് തമിഴ്നാട്ടിലെ രണ്ടു ഏജൻസികൾക്ക് ബിനു മറിച്ചു വിറ്റെന്നാണ് വിജിലൻസ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.ശബരിമലയിലേക്ക് എത്തിക്കാന്‍ നെയ്യ് കൈപ്പറ്റിയ ശേഷം വ്യാജ രേഖ ചമച്ച് തമിഴ്‌നാട്ടിലുള്ള ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ ഏജൻസികൾക്കാണ് മറിച്ചുവിറ്റത്. ഇതുവഴി വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കൃത്രിമ രേഖകള്‍ കാണിച്ചാണ് നെയ്യ് ചെക്ക് പോസ്റ്റ് കടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Related news

ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ...

കേരളീയം 2026 പുരസ്കാരം; ആതവനാട് പഞ്ചായത്ത് പ്രസിഡന്റിന് സംസ്ഥാനതല അംഗീകാരം

മലപ്പുറം: ഭരണരംഗത്തും പൊതുപ്രവർത്തനത്തിലും മികവ് തെളിയിച്ച ജനപ്രതിനിധികളെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഡോ....

എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരം: സമരപ്പന്തലിലെത്തി വി. മുരളീധരനും ആർ. ശ്രീലേഖയും

തിരുവനന്തപുരം: എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ദേശീയതലത്തിൽ...

പി എസ് സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം ആർ ബൈജു ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേരള...

ചേരാനല്ലൂർ അപകടം: പൊലീസിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി സസ്പെൻഷൻ ഉത്തരവ്

തിരുവനന്തപുരം: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ പൊലീസിന്റെ ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തി...