ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഉച്ചയ്ക്ക് 2.40ഓടെയാണ് ജഡ്ജിയെ പൊലീസ് വിളിച്ചുവരുത്തിയത്. കേസിൽ ജഡ്ജിയെ പ്രതി ചേർത്തിട്ടുണ്ട്.

ജഡ്ജിക്കെതിരെ ഉടൻ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം രണ്ട് ദിവസത്തിന് ശേഷം തുടർനടപടികൾ പരിഗണിച്ചാൽ മതിയെന്നും സമിതി നിർദേശിച്ചതായാണ് വിവരം. അതേസമയം, ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി റിപ്പോർട്ട് നൽകിയിരുന്നു.

വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങളും റിപ്പോർട്ടും പരിശോധിച്ച ശേഷമായിരിക്കും ജഡ്ജിക്കെതിരായ തുടർനടപടികളിൽ തീരുമാനമുണ്ടാകുക. കേസിലെ അന്വേഷണവും ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനവും വരും ദിവസങ്ങളിൽ നിർണായകമാകും.

Related news

കേരളീയം 2026 പുരസ്കാരം; ആതവനാട് പഞ്ചായത്ത് പ്രസിഡന്റിന് സംസ്ഥാനതല അംഗീകാരം

മലപ്പുറം: ഭരണരംഗത്തും പൊതുപ്രവർത്തനത്തിലും മികവ് തെളിയിച്ച ജനപ്രതിനിധികളെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഡോ....

എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരം: സമരപ്പന്തലിലെത്തി വി. മുരളീധരനും ആർ. ശ്രീലേഖയും

തിരുവനന്തപുരം: എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ദേശീയതലത്തിൽ...

പി എസ് സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം ആർ ബൈജു ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേരള...

ചേരാനല്ലൂർ അപകടം: പൊലീസിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി സസ്പെൻഷൻ ഉത്തരവ്

തിരുവനന്തപുരം: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ പൊലീസിന്റെ ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തി...

വിജിലൻസ് ടി സെക്ഷന് വിവരാവകാശ പരിധിയിൽ ഇളവ്; വിജ്ഞാപനത്തിന് സ്റ്റേയില്ല

കൊച്ചി: വിവരാവകാശ പരിധിയിൽനിന്ന് വിജിലൻസ് ടി സെക്ഷനെ ഒഴിവാക്കിയ വിജ്ഞാപനത്തിന് സ്റ്റേയില്ല....