സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍കട സമരം

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉത്സവബത്ത നല്‍കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച (19/11/2024) റേഷന്‍കട ഉടമകളുടെ സമരം. റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷന്‍കടകളില്‍ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ റേഷന്‍കട വ്യാപാരികളുടെ സമര പ്രഖ്യാപനം.

സര്‍ക്കാര്‍ തങ്ങള്‍ ചെയ്യുന്ന ജോലി സൗജന്യ സേവനമായി കാണുന്നുവോ എന്നതാണ് റേഷന്‍കട വ്യാപാരികളുടെ ചോദ്യം. റേഷന്‍കട വ്യാപാരികള്‍ക്ക് കഴിഞ്ഞ രണ്ടുമാസമായി ഒരു നയാ പൈസ വേതനമായി ലഭിച്ചിട്ടില്ല. ഭക്ഷ്യ വകുപ്പും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് സൂചന സമരം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഭക്ഷ്യവകുപ്പിനും സംഘടന നോട്ടീസ് നല്‍കി

spot_img

Related news

സ്വര്‍ണവില വീണ്ടും തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ

സ്വര്‍ണവില വീണ്ടും 240 രൂപ വര്‍ധിച്ച് 57,000ന് മുകളില്‍ എത്തി. 57,160...

ഒന്‍പതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പ് 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ് അഷ്ഫാഖിനെയാണ്...

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി

പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ്...

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം പനച്ചിക്കാട് വാഹനാപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം....

കരൂരിലെ അരുംകൊല; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ...