പൾസർ സുനിക്ക് വൻ തിരിച്ചടി! ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; ഇരയുടെ അന്തസ്സും പ്രധാനമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് തിരിച്ചടി. അപ്പീലിൽ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി.

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപ്പീലിൽ തീരുമാനം വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

എന്നാൽ ഇരയുടെ അന്തസ്സും പരിഗണിക്കണമെന്ന് കോടതി നിരീക്ഷിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടി.

ശിക്ഷ മരവിപ്പിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്ന സാഹചര്യമുണ്ടാക്കുമെന്നും നടി വാദിച്ചു.

പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്നും, തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് കോടതി നേരത്തെ പിഴ ചുമത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സുപ്രീംകോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഒരു മാസത്തിനകം മറ്റൊരു കേസിലും പ്രതിയായിരുന്നുവെന്നും സർക്കാർ വാദിച്ചു.

ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളിയത്. ശിക്ഷ വർധിപ്പിക്കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

spot_img

Related news

“വേദനിപ്പിക്കാൻ ചെയ്തതല്ല; പരാതിയുണ്ടെങ്കിൽ ക്ഷമ ചോദിക്കാം…” – മണ്ണാർക്കാട് വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ!

മണ്ണാർക്കാട്ടെ ചടങ്ങിൽ വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന വിവാദത്തിൽ വിശദീകരണവുമായി മുൻമന്ത്രി കെ.ടി....

കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യം; കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച്...

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിടാൻ പൊലീസ്; ലുക്ക് ഔട്ട് സർക്കുലർ ഇറക്കുന്നു, ചാനൽ പൂട്ടി!

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന...

യുഡിഎഫിന്റെ ധവളപത്രത്തിന് എൽഡിഎഫിന്റെ ‘ബദൽ പ്രഹരം’; പിണറായി വിജയൻ ഇന്ന് ധവളപത്രം പ്രകാശനം ചെയ്യും

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിന് മറുപടിയായി എൽഡിഎഫ് ഇന്ന് ബദൽ ധവളപത്രം...

മുൻ മന്ത്രി കെ.ടി ജലീലിന്റെ പെരുമാറ്റം ചർച്ചയാകുന്നു, ദൃശ്യങ്ങൾ പുറത്ത്!

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളോട് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്...