യുഡിഎഫിന്റെ ധവളപത്രത്തിന് എൽഡിഎഫിന്റെ ‘ബദൽ പ്രഹരം’; പിണറായി വിജയൻ ഇന്ന് ധവളപത്രം പ്രകാശനം ചെയ്യും

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിന് മറുപടിയായി എൽഡിഎഫ് ഇന്ന് ബദൽ ധവളപത്രം പുറത്തിറക്കും. സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലെ അവകാശവാദങ്ങൾ വസ്തുതാപരമായി പരിശോധിക്കുകയാണ് ലക്ഷ്യമെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു.

എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ധവളപത്രം വൈകിട്ട് നാല് മണിക്ക് എകെജി മിനിഹാളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്യും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാനം കടക്കെണിയിലാണെന്ന യുഡിഎഫ് പ്രചാരണത്തിന് മറുപടി നൽകുന്നതിനൊപ്പം, കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ബദൽ ധവളപത്രത്തിന്റെ ലക്ഷ്യമെന്ന് നേതൃത്വം വ്യക്തമാക്കി.

അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് ചേരും. ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ തുടർനടപടികളും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സമരപരിപാടികളും യോഗത്തിൽ ചർച്ചയാകും.

ഇതിനിടെ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും ഇന്ന് യോഗം ചേരും. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം യോഗം തീരുമാനിക്കും.

spot_img

Related news

“വേദനിപ്പിക്കാൻ ചെയ്തതല്ല; പരാതിയുണ്ടെങ്കിൽ ക്ഷമ ചോദിക്കാം…” – മണ്ണാർക്കാട് വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ!

മണ്ണാർക്കാട്ടെ ചടങ്ങിൽ വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന വിവാദത്തിൽ വിശദീകരണവുമായി മുൻമന്ത്രി കെ.ടി....

കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യം; കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച്...

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിടാൻ പൊലീസ്; ലുക്ക് ഔട്ട് സർക്കുലർ ഇറക്കുന്നു, ചാനൽ പൂട്ടി!

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന...

മുൻ മന്ത്രി കെ.ടി ജലീലിന്റെ പെരുമാറ്റം ചർച്ചയാകുന്നു, ദൃശ്യങ്ങൾ പുറത്ത്!

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളോട് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്...