ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; അനുശോചനം അറിയിച്ചു

വയനാട്: അന്തരിച്ച പത്മശ്രീ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. വയനാട് കമ്മനയിലെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിച്ചത്. രാമേട്ടന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രിയാണ് പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തിയത്. സന്ദർശനത്തിലെ ആദ്യ പരിപാടിയായാണ് ചെറുവയൽ രാമന്റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ചു.

കഴിഞ്ഞ മാസം 14നാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചത്. വിയോഗത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രിയങ്ക ഗാന്ധി അനുശോചനം രേഖപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചും ദുഃഖം അറിയിച്ചിരുന്നു.

തിരക്കുകൾ കാരണം സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പ്രിയങ്ക ഗാന്ധി, മണ്ഡലത്തിലെത്തിയപ്പോഴാണ് കുടുംബത്തെ നേരിൽ സന്ദർശിച്ചത്.

Related news

പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് കുട്ടികൾക്ക് നൽകിയെന്ന് പരാതി

പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് കുഞ്ഞുങ്ങൾക്ക്...

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 1,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റ ദിവസം കൊണ്ട് ഒരു...

സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ....

പോക്സോ കേസ്: 73കാരന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുള്ളിലേക്ക് ബലമായി പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ...

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ എസ്.ഐക്ക് സ്ഥലമാറ്റം

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീലിനെതിരെ പരാതി നൽകിയ...