പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് കുട്ടികൾക്ക് നൽകിയെന്ന് പരാതി

പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് കുഞ്ഞുങ്ങൾക്ക് നൽകിയതായി പരാതി. ഒരു മാസം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നാണ് കുട്ടികൾക്ക് വിതരണം ചെയ്തതെന്നാണ് ആരോപണം.

വാക്സിനേഷനായി ആരോഗ്യകേന്ദ്രത്തിലെത്തിയ ഏഴോളം കുട്ടികൾക്കാണ് ഇത്തരത്തിൽ മരുന്ന് ലഭിച്ചത്. ചില രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് മറ്റ് രക്ഷിതാക്കളെയും വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോഗ്യകേന്ദ്രത്തിലെത്തി പ്രതിഷേധിച്ചു.

അബദ്ധം സംഭവിച്ചതാണെന്നും വിതരണം ചെയ്ത മരുന്നുകൾ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യകേന്ദ്ര അധികൃതർ അറിയിച്ചു.

Related news

ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; അനുശോചനം അറിയിച്ചു

വയനാട്: അന്തരിച്ച പത്മശ്രീ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് വയനാട് എം.പി...

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 1,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റ ദിവസം കൊണ്ട് ഒരു...

സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ....

പോക്സോ കേസ്: 73കാരന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുള്ളിലേക്ക് ബലമായി പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ...

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ എസ്.ഐക്ക് സ്ഥലമാറ്റം

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീലിനെതിരെ പരാതി നൽകിയ...