പോക്സോ കേസ്: 73കാരന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുള്ളിലേക്ക് ബലമായി പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. അരുവിക്കര വട്ടകുളം ലക്ഷംവീട് സ്വദേശിയായ ശശിധരൻ (73) ആണ് ശിക്ഷിക്കപ്പെട്ടത്.

കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധികം തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2024ലായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ അരുവിക്കര ജംഗ്ഷനിലെ ലോട്ടറിക്കടയിൽ വെച്ച് പ്രതി ബലമായി കടയ്ക്കുള്ളിലേക്ക് പിടിച്ചുകയറ്റി വാതിലടച്ച് ഉപദ്രവിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ പ്രതി വാതിൽ തുറന്ന് കുട്ടിയെ പുറത്തുവിട്ടു.

സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട അധ്യാപിക വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ചു. 31 രേഖകളും ഏഴ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

അന്നത്തെ അരുവിക്കര പൊലീസ് ഇൻസ്പെക്ടർ മുരളീകൃഷ്ണനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

Related news

പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് കുട്ടികൾക്ക് നൽകിയെന്ന് പരാതി

പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് കുഞ്ഞുങ്ങൾക്ക്...

ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; അനുശോചനം അറിയിച്ചു

വയനാട്: അന്തരിച്ച പത്മശ്രീ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് വയനാട് എം.പി...

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 1,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റ ദിവസം കൊണ്ട് ഒരു...

സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ....

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ എസ്.ഐക്ക് സ്ഥലമാറ്റം

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീലിനെതിരെ പരാതി നൽകിയ...