സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് ഷമീർ (24) ആണ് അറസ്റ്റിലായത്. മഞ്ചേരി പൊലീസാണ് വളപട്ടണത്തുനിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ പ്രദർശിപ്പിക്കുകയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനാണ് കേസ്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ തൊപ്പി ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് തൊപ്പിയും ഷമീറും നേരത്തെ വേർപിരിഞ്ഞിരുന്നു. പിന്നാലെ ഇരുവരും പരസ്പരം ലഹരി ഉപയോഗം, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുകയും സൈബർ പൊലീസിൽ പരാതികൾ നൽകുകയും ചെയ്തിരുന്നു.

കേസിലെ ഒന്നാം പ്രതിയായ തൊപ്പിക്ക് നേരത്തെ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related news

പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് കുട്ടികൾക്ക് നൽകിയെന്ന് പരാതി

പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് കുഞ്ഞുങ്ങൾക്ക്...

ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; അനുശോചനം അറിയിച്ചു

വയനാട്: അന്തരിച്ച പത്മശ്രീ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് വയനാട് എം.പി...

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 1,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റ ദിവസം കൊണ്ട് ഒരു...

പോക്സോ കേസ്: 73കാരന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുള്ളിലേക്ക് ബലമായി പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ...

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ എസ്.ഐക്ക് സ്ഥലമാറ്റം

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീലിനെതിരെ പരാതി നൽകിയ...