സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. താപനില ഉയർന്നതോടെ വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. പലയിടങ്ങളിലും ഇന്നലെ രാത്രി രണ്ടിലധികം തവണ വൈദ്യുതി വിച്ഛേദിച്ചിരുന്നു.

വൈകിട്ട് ആറുമണി മുതൽ രാത്രി പന്ത്രണ്ടുമണി വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭിക്കാത്തതും തിരിച്ചടിയായി.

പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പ്രതിദിനം 600 മുതൽ 800 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമാണ്. ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിയന്ത്രണത്തിന് കാരണമാകുന്നുണ്ട്.

മഴ മാറിനിൽക്കുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്തതോടെ വൈദ്യുതി ഉപയോഗം സാധാരണയിലും ഗണ്യമായി വർധിച്ചു. നിലവിൽ പല മേഖലകളിലും സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്.

ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂരിൽ 36.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകാത്ത അവസ്ഥയാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

അതേസമയം, ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് ഇതുവരെ പരിഹരിക്കാനായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

spot_img

Related news

ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്നു; ‘ആശ’യുടെ ട്രെയിലർ പുറത്ത്

ഉർവശിയും ജോജു ജോർജും നേർക്കുനേർ പോരടിക്കുന്ന രംഗങ്ങളുമായി ‘ആശ’യുടെ ട്രെയിലർ ശ്രദ്ധ...

ലോട്ടറി ടിക്കറ്റ് തിരുത്തി സമ്മാനത്തുക തട്ടിയെടുത്തയാൾ അറസ്റ്റിൽ

തൃശൂർ: ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പർ ലെഡ് പെൻസിൽ ഉപയോഗിച്ച് തിരുത്തി...

പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നീക്കം; നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സി.പി.ഐ.എം

തിരുവനന്തപുരം: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള നീക്കത്തെ...

കണ്ണൂരിൽ ഗർഭിണിയായ യുവതിയുടെ ആത്മഹത്യ; ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ്‌ കേസെടുത്തു

കണ്ണൂർ: മാങ്ങാട്ടിടത്തെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മാങ്ങാട്ടിടം...

ഹരിപ്പാട്ട് പോക്സോ കേസിൽ കളരി ആശാൻ കുറ്റക്കാരൻ; കോടതി വിധിച്ചത് കഠിനതടവും ഒരുലക്ഷത്തിലധികം രൂപ പിഴയും

ആലപ്പുഴ: കളരിയില്‍ പഠിക്കാനെത്തിയ പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരി...