കൊണ്ടോട്ടിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

മലപ്പുറം കൊണ്ടോട്ടിയിൽ പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യ റീം സിതാരയാണ് മരിച്ചത്. 24 വയസ്സായിരുന്നു.

വെള്ളിയാഴ്ച കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെയാണ് അമിത രക്തസ്രാവമുണ്ടായത്. ആരോഗ്യനില ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയ്ക്കിടെ ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. കുഞ്ഞ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, പ്രസവസമയത്ത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

കൊണ്ടോട്ടി തുറക്കല്‍ ജാബിര്‍ പള്ളത്തിലിന്റേയും ഷറീന മണ്ണാരിലിന്റേയും മകളാണ്.

Related news

മൂത്തേടത്ത് കൂട് തകർത്ത് വളർത്തുനായയെ കൊന്ന് പാതി ഭക്ഷിച്ചു; പുലിപ്പേടിയിൽ നാട്ടുകാർ

മലപ്പുറം: മൂത്തേടത്ത് വളർത്തുനായയെ കൂട് തകർത്ത് കൊലപ്പെടുത്തി പാതി ഭക്ഷിച്ച നിലയിൽ...

വേങ്ങരയിൽ അനധികൃത ക്വാറിയിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറം വേങ്ങരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ഖനനാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ...

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച പി.കെ. ഫാത്തിമയുടെ കുടുംബത്തിന്...

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...