മരണം ഉറപ്പിക്കാന്‍ കൈവിരലുകള്‍ മുറിച്ചുമാറ്റി; യഹ്യ സിന്‍വാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ മരണപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം യഹ്യ മരിച്ചുവെന്ന് ഉറപ്പുവരുത്താനായി ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) കൈവിരലുകള്‍ മുറിച്ചുമാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ തലയോട്ടി സേനയുടെ ആക്രമണത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്.

രഹസ്യാന്വേഷണത്തിന്റെ ഭാഗമായി തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ഗ്രൗണ്ട് ഫോഴ്സിന്റെ 828 ബ്രിഗേഡ് അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിലാണ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഹമാസുമായുള്ള പോരാട്ടത്തില്‍ ഇസ്രായേലിന്റെ വലിയ വിജയമായാണ് സിന്‍വാറിന്റെ മരണം എന്നാണ് വിലയിരുത്തല്‍. സിന്‍വാര്‍ മരിച്ചാലും യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസില്‍ നിന്ന് സിന്‍വാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജൂലൈയില്‍ ടെഹ്റാനില്‍ വെച്ച് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിന്‍വാര്‍ പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായി ചുമതലയേല്‍ക്കുന്നത്.

അതേസമയം, ഗാസ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബര്‍ 7-ന് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നായിരുന്നു യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ വിശേഷിപ്പിച്ചിരുന്നത്. സിന്‍വാറിന്റെ മരണം നിലവിലെ പ്രതിസന്ധിക്ക് കാരണമാകുമെങ്കിലും സംഘര്‍ഷം വഴിയില്‍വെച്ച് അവസാനിപ്പിക്കാന്‍ തയ്യാറല്ല ഹമാസ് ഗ്രൂപ്പ്. സിന്‍വാറിന്റെ സ്ഥാനത്തേക്ക് ഇനി എത്തുക 2004 മുതല്‍ 2017 വരെ ഹമാസിനെ നയിച്ചിരുന്ന ഖാലിദ് മെഷാലാണ് എന്നാണ് സൂചന.

spot_img

Related news

ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; നടപ്പാക്കാന്‍ ആറു മാസത്തെ കാലാവധി

ഖത്തര്‍: ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചു....

നാല് ലക്ഷത്തോളം ഇന്ത്യാക്കാര്‍ക്ക് അവസരത്തിന്റെ വാതില്‍ തുറന്ന് ജര്‍മ്മനി; ചട്ടങ്ങളില്‍ ഇളവ്‌

ജര്‍മ്മനി: രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളില്‍ കണ്ണുവച്ച്...

കരിപ്പൂരില്‍നിന്ന് പുറപ്പെട്ട 3 വിമാനങ്ങള്‍ക്കും ബാംബ് ഭീഷണി

കരിപ്പൂര്‍: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ...

ഗായകനും വണ്‍ ഡയറക്ഷന്‍ അംഗവുമായിരുന്ന ലിയാം പെയ്ന്‍ മരിച്ച നിലയില്‍

അര്‍ജന്റീന: ബ്രിട്ടീഷ് ഗായകനും പ്രശസ്ത ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷനിലെ അംഗവുമായിരുന്ന ലിയാം...

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍. സാപ് ലാപ്‌സ് എംഡിയും മലയാളിയുമായ...