വഖഫ് ബോർഡ് പുനഃസംഘടനയിൽ രാഷ്ട്രീയ വിവാദം പുകയുന്നു; മുസ്ലിം ഇതര വിഭാഗത്തെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് മുൻ നിയമമന്ത്രി പി രാജീവ്

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കടുക്കുന്നു. വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗത്തെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് മുൻ നിയമമന്ത്രി പി രാജീവ് പറഞ്ഞു. വഖഫ് വിഷയത്തിൽ മുസ്ലിം വിഭാഗത്തെ ലീഗും കോൺഗ്രസ്സും വഞ്ചിച്ചെന്നും പി രാജീവ് കുറ്റപ്പെടുത്തി. വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തലത്തിലാണ് പുതിയ വിവാദങ്ങൾ ഉയർന്നുവരുന്നത്.

വഖഫ് പുനസംഘടനയിൽ സർക്കാർ നിലപാട് ദുരൂഹമെന്ന് സമസ്ത എ പി വിഭാഗം കുറ്റപ്പെടുത്തി. സംഘടനയുടെ മുഖപത്രമായ ‘സിറാജിന്റെ’ മുഖപ്രസംഗത്തിലാണ് സർക്കാരിനെതിരെയും മുസ്ലിം ലീഗിനെതിരെയും കടുത്ത വിമർശനമുള്ളത്. ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയെ പിന്തുണക്കുന്ന സത്യവാങ്‌മൂലം യുഡിഎഫിന്റെ രാഷ്ട്രീയ നയത്തിന് കടകവിരുദ്ധമാണെന്നാണ് ഉയരുന്ന വിമർശനം. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ലീഗിനാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

വഖഫ് വിഷയത്തിൽ യുഡിഎഫിനുള്ളിലും വലിയ രീതിയിലുള്ള പ്രതിസന്ധിയുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ മുസ്ലിംലീഗ് കൈക്കൊള്ളുന്ന അടുത്ത നിലപാട് എന്തെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രതികളെ ഉടൻ തന്നെ വലയിലാക്കും.

spot_img

Related news

സർക്കാർ സ്കൂളുകളിലെ സൗജന്യ കെ-ഫോൺ സേവനം നിർത്തലാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ കെ-ഫോൺ ഇന്റർനെറ്റ് സേവനം...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക്...

നെന്മാറ ഇരട്ടക്കൊലക്കേസ്: അന്വേഷണ മികവിന് കോടതി അഭിനന്ദനം; നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിന് പിന്നാലെ അന്വേഷണ...

നിതിൻ രാജ് കേസ്; തുടരന്വേഷണത്തിന് ഉത്തരവ്, ഐ.ജി. എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി ആർ. എൽ. നിതിൻ രാജിന്റെ മരണവുമായി...

കോഴിക്കോട് ബിജു കൊലപാതകം; 45 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: നഗരത്തെ നടുക്കിയ ബിജു കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാളയം...